28.1 C
Kollam
Sunday, December 22, 2024
HomeNewsകൂടത്തായി കൂട്ടക്കൊല: ഷാജുവിനെ കസ്റ്റഡിയില്‍ എടുത്ത് ക്രൈംബ്രാഞ്ച് ; തെളിവുകള്‍ ശക്തം; ജോളിയെ സഹായിച്ചതില്‍ രാഷ്ട്രീയക്കാരും...

കൂടത്തായി കൂട്ടക്കൊല: ഷാജുവിനെ കസ്റ്റഡിയില്‍ എടുത്ത് ക്രൈംബ്രാഞ്ച് ; തെളിവുകള്‍ ശക്തം; ജോളിയെ സഹായിച്ചതില്‍ രാഷ്ട്രീയക്കാരും ; അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍. ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയിരുന്നു. രണ്ടു പേരെയും കൊലപ്പെടുത്തിയ കാര്യം താന്‍ ഷാജുവിനെ അറിയിച്ചിരുന്നു. സിലി മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നുവെന്നാണ് അറിഞ്ഞപ്പോഴുണ്ടായ ഷാജുവിന്റെ പ്രതികരണം. ഇതൊന്നും ആരേയും അറിയിക്കേണ്ടെന്നും ഷാജു പറഞ്ഞിരുന്നു. ഈ മൊഴി അടിസ്ഥാനത്തിലാണ് ഷാജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അതേസമയം, കൂടത്തായി കൊലപാതക പരമ്ബരയില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പ്രധാനപ്പെട്ട വിവരങ്ങള്‍. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അതിനിടെ ജോളിയെ സ്വത്ത് തട്ടിയെടുക്കാന്‍ സഹായിച്ചത് പ്രദേശത്തെ രാഷ്ട്രീയ നേതാക്കളെന്ന് സൂചന കിട്ടിയിട്ടുണ്ട്. ഒരു ഡിസിസി ഭാരവാഹി വ്യാജരേഖ ചമയ്ക്കാന്‍ ജോളിക്ക് ഒത്താശ ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. ഒസ്യത്ത് തയ്യാറാക്കുന്നതിലുള്‍പ്പെടെ ഇയാളുടെ സഹായം ലഭിച്ചതായാണ് വിവരം. ജോളിയുമായി ഇദ്ദേഹവുമായി സാമ്പത്തിക ഇടപാടുള്ളതായും സംശയിക്കുന്നു. ഇതിനു പുറമെ ലീഗ് നേതാവിനും ഇവരുമായി അടുത്തബന്ധമുള്ളതായാണ് വിവരം. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments