26.2 C
Kollam
Sunday, December 22, 2024
HomeNewsഭാര്യയുടേയും മകളുടേയും മരണത്തില്‍ സംശയം തോന്നിയില്ലെ? നോ കമന്റ്‌സ് ; കീഴടങ്ങലിനല്ല ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടാണ്...

ഭാര്യയുടേയും മകളുടേയും മരണത്തില്‍ സംശയം തോന്നിയില്ലെ? നോ കമന്റ്‌സ് ; കീഴടങ്ങലിനല്ല ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടാണ് വന്നത് ; ഷാജു

ഭാര്യ സിലിയുടെയുമ മകളുടെയും മരണത്തില്‍ സംശയം തോന്നിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ ഷാജു. കീഴടങ്ങാനല്ല, ചോദ്യം ചെയ്യലിന് വേണ്ടി മാത്രമാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകുന്നതെന്നും ഷാജു മറുപടി പറഞ്ഞു
ഭാര്യയും കുഞ്ഞും മരിച്ചിട്ടും ലാഘവത്തോടെ ഇരുന്നു എന്ന ആരോപണം താങ്കള്‍ക്കെതിരെ ഉയരുന്നുണ്ടല്ലോ അതിനെ കുറിച്ച് എന്തു പറയുന്നു എന്ന ചോദ്യത്തിനും നോ കമന്റ്സ് എന്ന് തന്നെയായിരുന്നു ഷാജുവിന്റെ മറുപടി.
അതേസമയം, കൂടത്തായി കൊലപാതകത്തില്‍ ഷാജുവിനെതിരെ അറസ്റ്റിലായ ജോളിയുടെ മൊഴി ഇപ്രകാരം ആയിരുന്നു. ഷാജുവിന്റെ ഭാര്യയേയും കുഞ്ഞിനേയും താന്‍ കൊലപ്പെടുത്തുമെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നു. അവള്‍ മരിക്കേണ്ടവള്‍ തന്നെയാണ് എന്നാണ് ഷാജു അന്നു പറഞ്ഞത് . ഇതിന് പിന്നാലെയായിരുന്നു ഷാജുവിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments