28.1 C
Kollam
Sunday, December 22, 2024
HomeNewsബെഹ്‌റ വിളിച്ചു ; ഫോറന്‍സിക് മെഡിസിനിലെ 'പത്തുതലയുള്ള രാവണന്‍' കൂടത്തായിയില്‍ പറന്നിറങ്ങും ; പേര് ഒന്നു...

ബെഹ്‌റ വിളിച്ചു ; ഫോറന്‍സിക് മെഡിസിനിലെ ‘പത്തുതലയുള്ള രാവണന്‍’ കൂടത്തായിയില്‍ പറന്നിറങ്ങും ; പേര് ഒന്നു പടിച്ചു വെച്ചോളൂ ; ഡോക്ടര്‍ ഡോഗ്ര

കൂടത്തായി കൊലക്കേസില്‍ തുമ്പ് തേടിയുന്ന അലയുന്ന കേരളാ പോലീസിന് ഇനി അഭിമാനിക്കാം. ഫോറന്‍സിക് മെഡിസിനിലെ ആ പത്തുതലയുള്ള രാവണന്‍ ഇങ്ങ് കേരളത്തിലെത്തും. എന്തിനെന്നല്ലേ ഫോറന്‍സിക് ഇടപെടലുകളിലൂടെ ഞെട്ടിക്കുന്ന ആ കൊലപാതക പരമ്പരയുടെ തുമ്പുണ്ടാക്കാന്‍. വിദഗ്ധരുടെ സഹായം തേടും എന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞപ്പോള്‍ ആരും കരുതിയിട്ടുണ്ടാവില്ല ഇന്ത്യന്‍ ഫോറന്‍സിക് മെഡിസിനില്‍ അഗ്രഗണ്യനായ ഡോക്ടര്‍ ഡോഗ്ര എത്തുമെന്ന്. ബെഹ്‌റ വിളിച്ചു റിക്വസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ ഡാണ്‍ പത്രം വരെ ആഘോഷിച്ച ജോളിയുടെ കൊലപാതക സീരിസിന് തുമ്പുണ്ടാക്കാന്‍ അദ്ദേഹം എത്തുകയായിരുന്നു. ഇന്ദിരാ ഗാന്ധി കൊലപാതകം , രാജീവ് ഗാന്ധി വധം തുടങ്ങിയ പ്രധാനമന്ത്രിമാരുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണങ്ങളില്‍ മെഡിക്കോ ലീഗല്‍ അതോറിറ്റിയായി പോലീസിന് തുമ്പുണ്ടാക്കാന്‍ സഹായിച്ച ശാസ്ത്രഹീറോ ഡോഗ്രയായിരുന്നു. ബാട്‌ല ഹൗസ് എന്‍കൗണ്ടരില്‍ അനിമേഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോറന്‍സിക് തെളിവുകള്‍ കോടതിയില്‍ അവതരിപ്പിച്ചത് ഡോഗ്രയുടെ സഹായത്തോടെയായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാര്‍ വരെ ഇദ്ദേഹത്തിന്റെ സഹായം തേടിയിട്ടുണ്ട്. പ്രസിഡന്‍ര് സ്ഥാനാര്‍ഥി ഗാമിനി ദിസ്സനായകെ കൊല്ലപ്പെട്ടപ്പോഴായിരുന്നു അത്. ഇതിനു പുറമെ ആരുഷി തല്‍വാര്‍ വധം, എന്തിനേറെ കിളിരൂര്‍ കേസില്‍ വരെ പോലീസ് സഹായം തേടിയത് ഡോഗ്രയുടെതായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments