26.7 C
Kollam
Monday, December 23, 2024
HomeNewsഅതീവ സുരക്ഷാ മേഖലയായിരുന്ന മഹാബലി പുരത്തെ ബീച്ചില്‍ മോദിക്ക് ഫോട്ടോ ഷൂട്ടിനായി ചവര്‍ കൊണ്ടിട്ടതോ ?...

അതീവ സുരക്ഷാ മേഖലയായിരുന്ന മഹാബലി പുരത്തെ ബീച്ചില്‍ മോദിക്ക് ഫോട്ടോ ഷൂട്ടിനായി ചവര്‍ കൊണ്ടിട്ടതോ ? ചോദിക്കുന്നു സോഷ്യല്‍ മീഡിയ

മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ഹിറ്റായിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ വിമര്‍ശകരുടെ എണ്ണവും പെരുകി. അവര്‍ പറയുന്നത്. അതീവ സുരക്ഷാ മേഖലയായിരുന്ന ടാജ് ഹോട്ടലിന്റെ സ്വകാര്യ ബീച്ചില്‍ മോദിയ്ക്ക് ഫോട്ടോ ഷൂട്ടിനായി ചവര്‍ കൊണ്ടിട്ടു എന്നാണ് . മാത്രമല്ല പ്രധാനമന്ത്രിയുടെ പ്രഭാത സവാരിക്ക് നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്ന ഈ പ്രദേശം വൃത്തിയാക്കാന്‍ അധികൃതര്‍ മറന്നോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

എന്നാല്‍ മാലിന്യം നീക്കുന്ന മോദിയുടെ കയ്യിലിരുന്ന വടി പോലെയുള്ള വസ്തു എന്താണെന്ന് അറിയാനും ആരാധകര്‍ മടിക്കുന്നില്ല . അക്യു പ്രഷര്‍ റോളര്‍ എന്ന വ്യായാമ ഉപകരണമാണ് തന്റെ കയ്യിലുണ്ടായിരുന്നതെന്നാണ് മോദി ചോദ്യത്തിന് ട്വിറ്ററിലൂടെ മറുപടി അറിയിച്ചിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments