24.8 C
Kollam
Monday, December 23, 2024
HomeNewsകള്ളപണം ഒഴുകി വന്നത് പാകിസ്ഥാനിലൂടെ ; ഇന്ത്യയുടെ 2000ന്റെ ഡിസൈന്‍ പാകിസ്ഥാനില്‍ എത്തി ;...

കള്ളപണം ഒഴുകി വന്നത് പാകിസ്ഥാനിലൂടെ ; ഇന്ത്യയുടെ 2000ന്റെ ഡിസൈന്‍ പാകിസ്ഥാനില്‍ എത്തി ; അതു പതിയെ ഇന്ത്യയില്‍ സുലഭമായി ; 2000 നോട്ട് നിരോധിച്ചതിനു പിന്നിലെ കാരണങ്ങള്‍ ഇതാ….

2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചതിന്റെ പിന്നിലെ പ്രധാന കാരണം എന്താണെന്നറിയാനുള്ള തത്രപാടിലായിരുന്നു സോഷ്യല്‍ മീഡിയയും ജനങ്ങളും ഇന്നലെ . എന്നാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുകയാണ് സമന്വയം ഇന്റലജന്റ്‌സ്.

എ.ടി.എമ്മുകളില്‍ നിന്ന് പോലും 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന പരാതി പല ദിവസങ്ങളിലായി ഉയര്‍ന്നു വന്നിരുന്നു. ഇതിന് പിന്നാലെ ഒരു ദേശീയ മാധ്യമം നല്‍കിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. ഈവര്‍ഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ മറുപടി.
എന്നാല്‍ ഇന്ത്യയില്‍ പ്രിന്റ് ചെയ്യുന്ന അതേ ഗുണമേന്മയിലുള്ള നോട്ടുകള്‍ പാകിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്നതായ റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് സ്പഷ്യല്‍സെല്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐയാണ് ഇതിന് നേതൃത്വം നല്‍കിയത്. കറാച്ചിയിലെ മാലിര്‍ ഹാള്‍ട്ടില്‍ സ്ഥിതിചെയ്യുന്ന പ്രസിലാണ് നോട്ടുകള്‍ പ്രിന്റ് ചെയ്തത്. ഇന്ത്യന്‍ കറന്‍സി കൂടാതെ ബംഗ്ലാദേശ് കറന്‍സിയും പാകിസ്ഥാന്‍ ഇപ്പോഴും അച്ചടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2,000 രൂപ നോട്ടിന്റെ ഹൈടെക് പ്രിന്റിംഗ് ഫീച്ചറുകള്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളികളുടെ സിന്‍ഡിക്കേറ്റുകള്‍ കൈവശപ്പെടുത്തിയെന്നും ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു. ഈ സംഭവമെല്ലാം പാകിസ്ഥാന്റെ അറിവോടെയാണെന്നായിരുന്നു വിലയിരുത്തല്‍. സ്പെഷ്യല്‍ സെല്‍ പിടിച്ചെടുത്ത 2,000 രൂപ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഒപ്ടിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നറിയപ്പെടുന്ന മഷിയാണ്. ഇതു തന്നെയാണ് ഇന്ത്യയും ഉപയോഗിക്കുന്നത്. ഈ സവിശേഷമായ മഷി വളരെ ക്വാളിറ്റി കൂടിയതാണ്. നോട്ട് ചരിക്കുമ്പോള്‍ 2,000 രൂപ നോട്ടില്‍ പാകിയിരിക്കുന്ന ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയായി മാറുന്നതു കാണാമെന്നും സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

പാകിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്ന ഇന്ത്യന്‍ നോട്ടുകള്‍ രാജ്യത്തേക്ക് കടത്തുന്നതിന് പിന്നില്‍ പിടികിട്ടാപുള്ളിയായ ദാവൂദ് ഇബ്രാഹിന്റെ മേല്‍നോട്ടത്തിലുള്ള ഡികമ്പനി തന്നെയാണെന്നാണ് ഇന്ത്യ സംശയിക്കുന്നത്. ഇന്ത്യന്‍ നോട്ടുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങള്‍ പാകിസ്ഥാനില്‍ അച്ചടിക്കുന്ന വ്യാജനില്‍ കോപ്പിയടിച്ചതായും കണ്ടെത്തി കഴിഞ്ഞു. നോട്ടിന്റെ ഇടതു വശത്തെയും വലതു വശത്തെയും അറ്റങ്ങളില്‍ അല്‍പം ഉയര്‍ത്തി പ്രിന്റ് ചെയ്തിരിക്കുന്ന ബ്ലീഡ് ലൈനുകളാണ് ഇവ. കാഴ്ച കുറവുള്ളവര്‍ക്ക് നോട്ടു കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. ആറു മാസം മുന്‍പ് പിടിച്ച കള്ള നോട്ടുകളില്‍ ഇല്ലാതിരുന്ന ഈ ഫീച്ചറും പുതിയ കള്ള നോട്ടുകളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ കള്ള പണം ഇന്ത്യയിലേക്ക് ഒഴുകിയ സാഹചര്യത്തില്‍ നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവുകയായിരുന്നു എന്നതാണ് സത്യം.

- Advertisment -

Most Popular

- Advertisement -

Recent Comments