26.7 C
Kollam
Tuesday, July 1, 2025
HomeNewsഅയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സാധ്യത ; വാദം ഇന്നു അവസാനിക്കും ; കൂടുതല്‍ സമയം നീട്ടി...

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സാധ്യത ; വാദം ഇന്നു അവസാനിക്കും ; കൂടുതല്‍ സമയം നീട്ടി ചോദിച്ച അഭിഭാഷകനോട് ‘കഴിഞ്ഞതു കഴിഞ്ഞു’ എന്നു കോടതി

അയോധ്യകേസില്‍ വാദം ഇന്നു അവസാനിക്കും .രാമക്ഷേത്ര നിര്‍മ്മാണത്തിന് കോടതി അനുകൂല വിധി പുറപ്പെടുവിക്കാനാണ് സാധ്യത.

വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘കഴിഞ്ഞതു കഴിഞ്ഞു’ എന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി.

കേസില്‍ മധ്യസ്ഥത്തിനായി നിയോഗിച്ച സമിതി ഇന്നുച്ചയ്ക്കു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നവംബര്‍ 17-നു മുന്‍പായി കേസില്‍ വിധിപ്രഖ്യാപനമുണ്ടാകും. 17-നാണ് ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു പടിയിറങ്ങുക.

കേസില്‍ വാദം കേള്‍ക്കുന്ന തുടര്‍ച്ചയായ 40-ാം ദിവസമാണിന്ന്. വാദം തുടങ്ങിയതുമുതല്‍ ഡിസംബര്‍ 10 വരെ അയോധ്യ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ജില്ലയിലേക്കു വ്യോമമാര്‍ഗം അനുവാദമില്ലാതെ പ്രവേശിക്കുന്നതും ബോട്ടുകള്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. പടക്ക വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. അയോധ്യയുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് കെ ഝാ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments