29.5 C
Kollam
Monday, April 28, 2025
HomeNewsമുഖ്യമന്ത്രിയായി ഏത് ഇഴവന്‍ വന്നാലും അവരെ തേജോവധം ചെയ്യുന്ന ശൈലിയാണ് എന്‍എസ്എസിന് ; വെള്ളാപ്പള്ളി

മുഖ്യമന്ത്രിയായി ഏത് ഇഴവന്‍ വന്നാലും അവരെ തേജോവധം ചെയ്യുന്ന ശൈലിയാണ് എന്‍എസ്എസിന് ; വെള്ളാപ്പള്ളി

രാഷ്ട്രീയത്തില്‍ ചിലരെല്ലാം മാടമ്പിത്തരം കാണിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ . ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ഇതെല്ലാവരും എല്ലാകാലത്തും സഹിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ എന്‍.എസ്.എസ് നേതൃത്വത്തിന് വളരെ കാടത്തപരമായ ചിന്തയാണെന്നും ഈഴവ സമുദായത്തോട് അവഗണനകാണിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായി ഏത് ഈഴവന്‍ വന്നിട്ടുണ്ടെങ്കിലും അവരെ തേജോവധം ചെയ്യുന്ന ശൈലിയാണ് എന്‍.എസ്.എസിന്. ‘ജാതി നോക്കിയാണ് ഇവര്‍ പറയുന്നത്. എന്‍.എസ്.എസിന് അവരുടേതായ അജണ്ടകളുണ്ട്. എന്തും പറയാം ആരുടെ തലയിലും കേറാം എന്ന വിചാരമാണ് എന്‍.എസ്.എസിന്. വെള്ളാപ്പള്ളി വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments