29 C
Kollam
Sunday, December 22, 2024
HomeNewsടിക്കറ്റ് അടിക്കാന്‍ കൈ അമര്‍ത്തി ; കേട്ടത് ശബ്ദം മാത്രം ; ഞെട്ടിത്തരിച്ച് കണ്ടക്ടര്‍ ;...

ടിക്കറ്റ് അടിക്കാന്‍ കൈ അമര്‍ത്തി ; കേട്ടത് ശബ്ദം മാത്രം ; ഞെട്ടിത്തരിച്ച് കണ്ടക്ടര്‍ ; തിരക്കിയപ്പോഴാണ് കാര്യം മനസ്സിലായത് ടിക്കറ്റ് മെഷീനുകളെ നിശ്ചലമാക്കിയത് മറ്റാരുമല്ല സ്വകാര്യ കമ്പനിയാണെന്ന് ; ഇതോടെ അങ്കലാപ്പിലായി കെ.എസ്.ആര്‍.ടി സി.

യാത്രക്കാരെ കയറ്റി ചീറിപായാനുള്ള തിടുക്കത്തിലായിരുന്നു ആനവണ്ടി (കെ.എസ്.ആര്‍.ടി.സി ബസ്സ് ) .തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ബസ്സ് എടുക്കേണ്ട സമയം 10: 45. ക്യാന്റീനില്‍ നിന്ന് ചായ കുടിച്ച ശേഷം ഓടി എത്തിയ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. കണ്ടക്ടര്‍ ബെല്‍ അടിച്ചു ധൃതിയില്‍ ടിക്കറ്റ് മെഷീനില്‍ ഒന്നു ഞെക്കി. വെറും ബീപ്പ് ശബ്ദം മാത്രം. എന്താ കാര്യം എന്നറിയാതെ പകച്ചു നിന്ന കണ്ടക്ടറോട് ഡ്രൈവര്‍ കാര്യം തിരക്കി. ടിക്കറ്റ് മെഷീന്‍ കേടായതാണോ എന്ന് തിരക്കി. പിന്നാലെ എല്ലാ ബസ്സിലും ഇതേ അവസ്ഥ . ഉടന്‍ തന്നെ ഓഫീസുമായി ബന്ധപ്പെട്ടു അപ്പോഴാണ് കാര്യം മനസ്സിലായത്. ടിക്കറ്റ് മെഷീനുകള്‍ നല്‍കുന്ന ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി സെര്‍വര്‍ ഓഫാക്കിയതാണ് കാര്യം . ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടം ഇയോണ്‍ എന്ന കമ്പനിയാണ് കെ.എസ്.ആര്‍.ടി,സിക്ക് ടിക്കറ്റ് മെഷീനും സെര്‍വറും നല്‍കുന്നത്. ഇതിന്റെ മെയിന്റനന്‍സ് ചാര്‍ജിനായി മൂന്നു കോടിയോളം രൂപ കെ.എസ്. ആര്‍.ടി.സി നല്‍കിയിട്ടില്ലെന്നു മാത്രമല്ല . 2017 -ല്‍ കരാര്‍ തീര്‍ന്ന സാഹചര്യത്തില്‍ വീണ്ടും പുതിയത് വാങ്ങാനായി കരാര്‍ ഒപ്പിടാന്‍ കമ്പനിയെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ മെയിന്റനന്‍സ് ചാര്‍ജിന്റെ കുടിശ്ശിക ഉള്ളതിനാല്‍ കമ്പനി കരാര്‍ ഒപ്പിടാന്‍ വൈകിപ്പിച്ചു. ഇതോടെ കെഎസ്.ആര്‍.ടി.സി കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. ഇതിനു മറുപണി എന്ന വണ്ണമാണ് കമ്പനി സര്‍വ്വര്‍ ഓഫ് ചെയതത്. ഇതോടെ കെ.എസ്.ആര്‍.ടിസി സര്‍വ്വീസുകള്‍ എല്ലാം മുടങ്ങുകയായിരുന്നു. നഷ്ടം എത്രമാത്രം എന്നു വിലയിരുത്തിയിട്ടില്ല . അതു വരും ദിവസങ്ങളില്‍ പുറത്തു വരുമെന്ന് സമന്വയം ഇന്റലിജന്റസ് കരുതുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments