കര്‍വാ ചൗത് വൃതം അനുഷ്ഠിച്ച് സ്ത്രീകള്‍ ; ഭക്തിയില്‍ നിറഞ്ഞ് ഉത്തരേന്ത്യ

190

തന്റെ പതിദേവന്റെ ആയുസ്സിനും ശ്രേയസ്സിനുമായി ഉത്തരേന്ത്യന്‍ സത്രീകള്‍ എടുക്കുന്ന വൃതമാണ് കര്‍വാ ചൗത്. കര്‍വാ (കലം) ചൗത് (നാലാം ദിവസം) എന്നതാണ് കര്‍വാ ചൗത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പൂജയും ഉപവാസവും നടത്തി ഭര്‍ത്തൃമതികളായ സ്ത്രീകള്‍ ഇവിടെ വൃതം നോല്‍ക്കുന്നു. കര്‍വാ ചൗതിന് പറയാന്‍ ഒരു ചരിത്രം ഉണ്ട്. ആ ചരിത്രം ആരംഭിക്കുന്നത് ഇങ്ങനെ. ദൂരെ സ്ഥലങ്ങളില്‍ യുദ്ധത്തിന് പോകുന്ന തങ്ങളുടെ പ്രിയതമന്‍മാരെ പ്രാര്‍ത്ഥനയോടെ മണ്‍കലങ്ങളില്‍ ഗോതമ്പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം അവര്‍ കൊടുത്തു വിടും. അന്ന് ഭടന്‍മാരുടെ സുരക്ഷക്കായി അവരുടെ ഭാര്യമാര്‍ മുടങ്ങാതെ ആചരിച്ചിരുന്ന വൃതമായിരുന്നു കര്‍വാ ചൗത്.

ഇന്നും ആചാരം മുടങ്ങാതെ പിന്തുടരുന്നു. ഉപവാസം അവസാനിക്കുന്ന നാളില്‍ സ്ത്രീകള്‍ പുതുവസ്ത്രം അണിഞ്ഞെത്തി നല്ല ഭക്ഷണം പാകം ചെയ്ത് അത് സന്തോഷത്തോടെ പങ്കിടും. സന്ധ്യ കഴിയുമ്പോള്‍ അരിപ്പയിലൂടെ പൂര്‍ണചന്ദ്രനെ നോക്കിയ ശേഷം അവര്‍ ഭര്‍ത്താവിന്റെ മുഖത്തേക്ക് നോക്കും. ഇതാണ് ആചാരം. ബോളിവുഡ് താരങ്ങള്‍ തൊട്ട് സാധാരണക്കാര്‍ വരെ ഇത് ആഘോഷിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here