ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ചന്ദ്രയാന്‍ രണ്ട് ദൗത്യം പൂര്‍ണപരാജയമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സാങ്കേതിക തകരാറുകള്‍ മുന്‍ കൂട്ടി മനസ്സിലാക്കി പരിഹരിക്കേണ്ടതായിരുന്നു. എന്നാല്‍ പരാജയപ്പെട്ട ശേഷവും പദ്ധതി ലക്ഷ്യം 98 ശതമാനം കൈവരിച്ചുവെന്ന് പറയുന്ന ഐഎസ്ആര്‍ഒയുടെ വാദത്തില്‍ അതിശയോക്തി തോന്നുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക മാത്രമായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ ബഹിരാകാശ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി മാതൃക ഇവിടെ നടപ്പിലാക്കണം. അത്തരത്തില്‍ ഒരു കൂട്ടായ്മ ബഹിരാകാശ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാകണം . ഇന്ത്യയും ചൈനയും അതിനു നേതൃത്വം നല്‍കണം നമ്പി നാരായണന്‍ ആവര്‍ത്തിച്ചു.