വീണ്ടും കൂടത്തായി മോഡല്‍ കൊലപാതകം; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തില്‍ ദുരൂഹത; പൊലീസ് കേസെടുത്തു

118

തിരുവനന്തപുരത്ത് കൂടത്തായി മോഡല്‍ കൊലപാതകം നടന്നതായി പരാതി. കുടുംബത്തിലെ ഏഴുപേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുവാണ് പരാതി നല്‍കിയിരിക്കുന്നത്.

കരമന സ്വദേശി ജയന്‍ മാധവന്റെ കുടുംബത്തിലെ മരണത്തിലാണ് ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നത്. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നും ആരോപണമുണ്ട്. ജയന്‍ മാധവന്റെ ബന്ധുവാണ് പരാതി നല്‍കിയത്.

സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. ജയന്‍ മാധവന്റെ മരണവും കേസെടുത്ത് അന്വേഷിക്കുമെന്ന് കരമന പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here