25.9 C
Kollam
Wednesday, March 12, 2025
HomeNewsഭര്‍ത്താവിനെ ഉപേക്ഷിച്ച ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാര്യം നിസ്സാരം കോഴിമുട്ട

ഭര്‍ത്താവിനെ ഉപേക്ഷിച്ച ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാര്യം നിസ്സാരം കോഴിമുട്ട

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ കാരണം കേട്ട് ഞെട്ടി പൊലീസും നാട്ടുകാരും. ഭക്ഷണത്തിനൊപ്പം മുട്ട നല്‍കാന്‍ തന്റെ ഭര്‍ത്താവിന് സാധിക്കുന്നില്ലെന്നാണ് യുവതി നല്‍കിയ വിശദീകരണം. ഇക്കാരണത്താല്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവുമായി വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു.

ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. കാമുകനെയും കാണാതായതോടെ ഇരുവരും ഒളിച്ചോടിയെന്ന് വിവരം ലഭിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ ഇരുവരെയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്് ചോദ്യം ചെയ്യലിനിടെ പൊലീസിനോടാണ് യുവതി ഈ വിചിത്രമായ വിശദീകണം നല്‍കി
യത്.

ഭക്ഷണത്തോടൊപ്പം മുട്ട നല്‍കാന്‍ ഭര്‍ത്താവിനു സാധിക്കാത്തതാണ് താന്‍ കാമുകനൊപ്പം പോയതെന്ന് ഇവര്‍ പറയുന്നു. ദിവസക്കൂലിക്കാരനായ തനിക്കു മുട്ട വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെന്നു പറഞ്ഞ ഭര്‍ത്താവ് കാമുകന്‍ ഈ സാഹചര്യം മുതലെടുക്കുകയായിരുന്നു വെന്നും ആരോപിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments