25.7 C
Kollam
Sunday, December 8, 2024
HomeNewsഡി.വൈ.എഫ്.ഐയെ കാണ്‍മാനില്ല ; കണ്ടുകിട്ടുന്നവര്‍ എ.കെ.ജി സെന്ററില്‍ ഏല്‍പ്പിക്കണം ; ഡി.വൈ.എഫ്.ഐ യെ തെരഞ്ഞ് യൂത്ത്...

ഡി.വൈ.എഫ്.ഐയെ കാണ്‍മാനില്ല ; കണ്ടുകിട്ടുന്നവര്‍ എ.കെ.ജി സെന്ററില്‍ ഏല്‍പ്പിക്കണം ; ഡി.വൈ.എഫ്.ഐ യെ തെരഞ്ഞ് യൂത്ത് കോണ്‍ഗ്രസ് ; ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു

വാളയാര്‍ കേസില്‍ മൗനം പൂണ്ട ഡി.വൈ.എഫ്.ഐയെ കണക്കിന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്. ഡി.വൈ.എഫ്.ഐയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു.
സ്വരാജ് റൗണ്ടിലും നഗര പ്രദേശങ്ങളിലും ആണ് ലുക്ക് ഔട്ട് നോട്ടീസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉഗാണ്ട, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ക്ക് ഞൊടി ഇടയില്‍ പ്രതികരണവുമായി എത്തുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ വാളയാര്‍ പ്രശ്നത്തില്‍ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ലെന്ന് നോട്ടീസില്‍ ചോദിക്കുന്നു. ഒരൊറ്റ ഡി.വൈ.എഫ്.ഐ നേതാവിനെയും നാട്ടില്‍ കാണാത്ത സാഹചര്യത്തിലാണ് ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു. ഇവരെ കണ്ടുകിട്ടിയാല്‍ ഉടന്‍ എ.കെ.ജി സെന്ററില്‍ ഏല്‍പ്പിക്കണം എന്നും നോട്ടീസിലൂടെ ആവശ്യപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ നേതൃത്വത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments