25.9 C
Kollam
Wednesday, December 11, 2024
HomeNewsCrimeലുക്ക്ഔട്ട് നോട്ടീസ് ; പോക്‌സോ കേസില്‍ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ

ലുക്ക്ഔട്ട് നോട്ടീസ് ; പോക്‌സോ കേസില്‍ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ

പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലെ പോത്താനിക്കോട് പോലീസ് സ്റ്റേഷനിലാണ് . പോലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ പ്രതിയായ ഇയാള്‍ ഒളിവിലാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പറയുന്നു. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്തതിനാണ് ഇയാളെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേല്‍ റിയാസിനെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് സഹായം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവച്ചതിനും രണ്ടാംപ്രതിയാക്കി ഇയാള്‍ക്കെതിരെ കേസെടുത്തത്.
കേസ് അന്വേഷിക്കുന്നത് മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനല്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് .

- Advertisment -

Most Popular

- Advertisement -

Recent Comments