30.8 C
Kollam
Friday, April 19, 2024
HomeMost Viewedതമ്പാനൂരിലെ വെള്ളക്കെട്ടിന് പരിഹാരമായി ; ആമയിഴഞ്ചാന്‍ തോട് നവീകരിക്കാന്‍ തീരുമാനo

തമ്പാനൂരിലെ വെള്ളക്കെട്ടിന് പരിഹാരമായി ; ആമയിഴഞ്ചാന്‍ തോട് നവീകരിക്കാന്‍ തീരുമാനo

തമ്പാനൂരിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ആമയിഴഞ്ചാന്‍ തോട് നവീകരിക്കാന്‍ തീരുമാനിച്ചു. അടിയന്തിരമായി 45 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എന്ന് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിമാര്‍ വെള്ളക്കെട്ട് ഉണ്ടാവുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു . മന്ത്രിതലസംഘം തമ്പാനൂരിലെ വെള്ളക്കെട്ടിന് ശ്വാശത പരിഹാരം കാണാനാണ് തമ്പാനൂര്‍ സന്ദര്‍ശിച്ചത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജലസേചന മന്ത്രി റോഷി അഗസ്റ്റില്‍ സ്ഥലം എം എല്‍ എയും ഗതാഗത മന്ത്രിയുമായ ആന്റണി രാജു എന്നിവരാണ് തമ്പാനൂരിലും പരിസരപ്രദേശങ്ങളിലും എത്തിയത്. മേയര്‍ ആര്യാ രാജേന്ദ്രനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആമയിഴഞ്ചാന്‍ തോടിന്റെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നും, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 45 ലക്ഷം അനുവദിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റില്‍ പറഞ്ഞു. കൈയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തമ്പാനൂരും പരിസര പ്രദേശങ്ങളിലും മഴക്കാലത്ത് വെള്ളക്കെട്ട് സ്ഥിരം കാഴ്ച്ചയാണ്. മന്ത്രിതലസംഘം വെള്ളക്കെട്ട് ഉണ്ടാവുന്ന പ്രദേശങ്ങള്‍ കണ്ടു വിലയിരുത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments