25.6 C
Kollam
Wednesday, September 18, 2024
HomeNewsമന്ത്രിമാര്‍ക്കെതിരേ വിമര്‍ശനം; വാദം തള്ളി മന്ത്രി റിയാസ്

മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനം; വാദം തള്ളി മന്ത്രി റിയാസ്

സിപിഎം സംസ്ഥാന സമിതിയില്‍ ചില വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനം ഉണ്ടായെന്ന വാദം തള്ളി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന സമിതിയില്‍ നടന്നതെന്നും സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമെന്ന പേരില്‍ വരുന്നത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിയാസ് കോഴിക്കോട് പറഞ്ഞു.

തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്നും റിയാസ് പറഞ്ഞു. അഞ്ച് ദിവസം നീണ്ട നേതൃയോഗങ്ങള്‍ക്കും ഇന്ന് സമാപനമാകും.

- Advertisment -

Most Popular

- Advertisement -

Recent Comments