ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
ആവശ്യ സാധനങ്ങൾ, ആശുപത്രികൾ, പാൽ വിതരണവും ശേഖരണവും, മെഡിക്കൽ ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ കൂടാതെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, ഹോട്ടലുകളിൽ ടേക്ക് എവേ കൗണ്ടറുകൾ, മാലിന്യനിർമ്മാർജനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികൾ എന്നിവയ്ക്ക് ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാം.
സന്നദ്ധ പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തകർ എന്നിവർക്ക് മാത്രം ഞായറാഴ്ച സഞ്ചരിക്കാൻ അനുമതി. മറ്റ് ആൾക്കാർക്ക് യാത്ര ചെയ്യണമെങ്കിൽ അടിയന്തിര ഘട്ടം കാണിച്ച് ജില്ലാ ഭരണകൂടത്തിൽ നിന്നോ പോലീസിൽ നിന്നോ പാസ് ലഭ്യമാക്കണം.
പെട്രോൾ പമ്പുകളുടെ കാര്യത്തിൽ ആവശ്യമെന്ന് കണ്ടാൽ മാത്രം തീരുമാനം കൈക്കൊള്ളും. ഇപ്പോൾ അത് തുടരുന്നതിന് തടസ്സമില്ല.