ശമ്പളം ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. വൈക്കം സ്വദേശി അരുണ്‍ നിവാസില്‍ ശിവദാസന്‍ നായരാണ് നിത്യവൃത്തിക്ക് വഴി മുട്ടിയതോടെ തൂങ്ങിമരിച്ചത്. ഇദ്ദേഹം എച്ച് എന്‍ എല്ലില്‍ പ്ലാന്റ് ഓപ്പേേററ്ററായി ജോലി നോക്കി വരികയായിരുന്നു. കാന്‍സര്‍ രോഗിയായ ഭാര്യക്ക് ചികിത്സക്ക് പോലും പണം കണ്ടെത്താകാനാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ശിവദാസന്‍ നായര്‍. 37 വര്‍ഷമായി എച്ച്എന്‍എല്ലില്‍ ജോലിക്കാരനായിരുന്നു. കമ്പനി സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഒരു വര്‍ഷമായി ശമ്പളമില്ലാതെ ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. ശമ്പളം കിട്ടാതായതോടെ മെച്ചപ്പെട്ട രീതിയില്‍ ജീവിച്ചു പോന്ന കുടുംബം കടം വാങ്ങേണ്ട ഗതി കേടിലായി. ഇതിനിടെ ഭാര്യക്ക് കാന്‍സര്‍ രോഗം കൂടി പിടിപ്പെട്ടതോടെ ശിവദാസന്‍ നായര്‍ മാനസികമായി തളരുകയും വിഷാദരോഗത്തിന് അടിമപ്പെടുകയും ചെയ്തു. ഒടുവില്‍ എല്ലാ വാതിലുകളും അടഞ്ഞതോടെ ഭാര്യയെ വീട്ടിലേക്ക് അയച്ച ശേഷം മുറ്റത്തെ മാവില്‍ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു. പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.