26.1 C
Kollam
Tuesday, September 17, 2024
HomeMost Viewedലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജീവനൊടുക്കി ; തിരുവനന്തപുരത്ത്

ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജീവനൊടുക്കി ; തിരുവനന്തപുരത്ത്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് കട നടത്തിവരുകയായിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു. മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന്‍ (54) ആണ് ജീവനൊടുക്കിയത്. കോവിഡ് മൂലം കട അടഞ്ഞുകിടന്നതിനാല്‍ ഉപജീവനത്തിനായി കോഴിക്കോട് തുടങ്ങിയിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വലിയ മാനസിക പ്രയാസത്തിലായിരുന്നു ചന്ദ്രനെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് മൂലം പരിപാടികള്‍ ഒന്നും നടക്കാത്തതിനാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അദ്ദേഹം ഒരു ചാനല്‍ വാര്‍ത്തയില്‍ പ്രതികരിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments