കൊല്ലം ജില്ലയിൽ ഇന്ന് 3 പേർക്ക് കോവിഡ്; രണ്ട് പേർ വിദേശത്ത് നിന്നും എത്തിയവർ

37

ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
രണ്ടു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ സൗദിയില്‍ നിന്നും ഒരാള്‍ കസാഖിസ്ഥാനില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് എത്തിയത്. വെളിയം സ്വദേശി(65 വയസ്), ഉമ്മന്നൂര്‍ വിലങ്ങറ സ്വദേശി(58), കുണ്ടറ സ്വദേശി(24) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വെളിയം സ്വദേശി ജൂണ്‍ 29 ന് സൗദിയില്‍ നിന്നും കോഴിക്കോട് എത്തി.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നു കോഴിക്കോട് ചികിത്സയിലാണ്.

  1. ഉമ്മന്നൂര്‍ വിലങ്ങറ സ്വദേശി ഭാര്യയും എട്ടു മാസം ഗര്‍ഭിണിയായ മരുമകളോടൊപ്പം ജൂണ്‍ 16 ന് ഡല്‍ഹിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    കുണ്ടറ സ്വദേശി ജൂണ്‍ 29 ന് കസാഖിസ്ഥാനില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയില്‍ സ്രവം ശേഖരിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ പ്രത്യേകം നിരീക്ഷണത്തിലാക്കി. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഐരാണിമുട്ടം ഹോമിയോപ്പതി എം സി എച്ചില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here