25.6 C
Kollam
Monday, December 8, 2025
HomeNewsഅമിത് ഷാ വിളിച്ചു; സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ, പാര്‍ട്ടി അദ്ധ്യക്ഷനോ ?

അമിത് ഷാ വിളിച്ചു; സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ, പാര്‍ട്ടി അദ്ധ്യക്ഷനോ ?

സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ ,പാര്‍ട്ടി കേരള അദ്ധ്യക്ഷനോ ? പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. മിസോറാം ഗവര്‍ണറായി പി.എസ്. ശ്രീധരന്‍ പിള്ള നിയമിതനായതോടെ ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നടനും എം.പിയുമായ സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്രത്തില്‍ അത്തരത്തില്‍ ആലോചനകളുണ്ടായെന്നും ജനപ്രിയനായ നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന അമിത് ഷായുടെ ആവശ്യം സുരേഷ് ഗോപിയെ മനസില്‍ കണ്ടാണെന്നും അറിയുന്നു.എന്നാല്‍ കേരളത്തിലെ നേതാക്കള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയോട് അടിയന്തരമായി ഡല്‍ഹിയിലേക്ക് എത്തുവാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പെത്തി, തൊട്ടു പിന്നാലെ സിനിമാ സെറ്റില്‍ നിന്നും താരം ഡല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ചൂടുപിടിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments