വധശിക്ഷക്ക് വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ കേസില്‍ പാകിസ്ഥാന്‍ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിച്ചു. ഇക്കാര്യം അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റായ ജഡ്ജി അബ്ദുള്‍ഖാവി യൂസഫ് ഐക്യരാഷ്ട്ര പൊതുസഭയില്‍ വ്യക്തമാക്കി.
വധശിക്ഷ പുനഃപരിശോധിക്കാന്‍ അന്താരാഷ്ട്ര കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. 193 അംഗ യു. എന്‍. പൊതുസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 36 പ്രകാരമുള്ള വ്യവസ്ഥകളാണ് പാകിസ്ഥാന്‍ ലംഘിച്ചതെന്നും അതിന് ഉചിതമായ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തടവുകാരുടെ അടിസ്ഥാന അവകാശങ്ങള്‍ നിറവേറ്റുന്നത് സംബന്ധിച്ച വ്യവസ്ഥകളാണ് പാകിസ്ഥാന്‍ ലംഘിച്ചത്.