25.2 C
Kollam
Friday, December 27, 2024
HomeNewsഎന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാരുണ്ടാക്കില്ല ; പ്രതിപക്ഷത്തു തുടരും; ജനങ്ങളെ മാനിച്ച് ശിവസേനയും ബി.ജെ.പിയും സര്‍ക്കാരുണ്ടാക്കണമെന്ന് ശരദ്പവാര്‍

എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാരുണ്ടാക്കില്ല ; പ്രതിപക്ഷത്തു തുടരും; ജനങ്ങളെ മാനിച്ച് ശിവസേനയും ബി.ജെ.പിയും സര്‍ക്കാരുണ്ടാക്കണമെന്ന് ശരദ്പവാര്‍

എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് വ്യക്തമാക്കി എന്‍.സി.പി നേതാവ് ശരദ് പവാര്‍. ശിവസേന എം.പി സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം പ്രതിപക്ഷത്തുതന്നെ ഇരിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു. ശിവസേനയും ബി.ജെ.പിയും ജനങ്ങളെ മാനിച്ച് സര്‍ക്കാരുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇതല്ലാതെ എനിക്കൊന്നും പറയാനില്ല. ബി.ജെ.പിയും ശിവസേനയും ജനങ്ങളുടെ ആവശ്യം മാനിച്ച് എത്രയും പെട്ടെന്ന് തന്നെ സര്‍ക്കാരുണ്ടാക്കണം. ഞങ്ങളുടെ ആവശ്യം പ്രതിപക്ഷത്തിരിക്കുക എന്നതാണ്’. ശരദ് പവാര്‍ പറഞ്ഞു. അതേസമയം, സഞ്ജയ് റാവത്ത് തന്നെ കാണാന്‍ വന്നത് സൗഹൃദ സംഭാഷണത്തിനായിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments