25 C
Kollam
Thursday, November 7, 2024
HomeNewsഅയോധ്യയില്‍ രാമക്ഷേത്രം വരുന്നു; നിര്‍ണായക വിധി സുപ്രീം കോടതിയുടേത്

അയോധ്യയില്‍ രാമക്ഷേത്രം വരുന്നു; നിര്‍ണായക വിധി സുപ്രീം കോടതിയുടേത്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നിര്‍ണായക വിധി സുപ്രീം കോടതിയാണ് പുറപ്പെടുവിച്ചത്. 2.77 ഏക്കര്‍ ഭൂമിയായിരുന്നു തര്‍ക്ക ഭൂമിയായി നിലനിന്നിരുന്നത്. ഇതാണ് ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കിയത്. മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി നല്‍കാനും വിധിയില്‍ പറയുന്നു. അയോധ്യയില്‍ തര്‍ക്ക ഭൂമിക്ക് പുറത്ത് സുന്നി വഖഫ് ബോര്‍ഡിന് പകരം 5 ഏക്കര്‍ ഭൂമി വിട്ടു നല്‍കാനും കോടതി വിധിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ച്‌ സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ട്രസ്റ്റ് നിര്‍മ്മിച്ച് ട്രസ്റ്റിന് കീഴില്‍ രാമക്ഷേത്രം
നിര്‍മ്മിക്കണം. മൂന്ന് മാസത്തിനുള്ളില്‍ രൂപ രേഖ തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് ഉണ്ടാക്കി ക്ഷേത്രം നിര്‍മ്മിക്കണം. 2019 സെപ്തംബര്‍ 30 നുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി പുതിയ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ , എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് ഐക കണ്‌ഠേന വിധി പുറപ്പെടുവിക്കുകയായിരുന്നു. വാദിച്ച രണ്ടു കൂട്ടര്‍ക്കും തര്‍ക്ക ഭൂമി തങ്ങളുടേതാണ് തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാനായില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments