പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന കേസില്‍ പോസ്റ്റ് മോര്‍ട്ടത്തിനൊരുങ്ങി പോലീസ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ ക്യാമ്പെയിന്‍ കോര്‍ഡിനേറ്റര്‍ പാര്‍വതി മോഹന്റെയും പീപ്പിള്‍സ് ഫോര്‍ ആനിമല്‍സിന്റെ സെക്രട്ടറി ലത ഇന്ദിരയുടെയും പരാതിയിലാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. ഈ പ്രദേശത്തുള്ള ക്ലബ്ബില്‍ ചീട്ടുകളിക്കാനും മദ്യപിക്കാനുമെത്തിയവരില്‍ ചിലര്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നെന്നാണ് പോലീസിന് ലഭിച്ച പരാതി. ഈ പരാതിയില്‍ മേലാണ് പോലീസ് പോസ്റ്റ്മാര്‍ട്ടത്തിനൊരുങ്ങുന്നത്.
അതേസമയം, പൂച്ചയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്ന് വഞ്ചിയൂര്‍ പോലീസ് വ്യക്തമാക്കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസിലെ തുടര്‍നടപടികള്‍ കൈക്കൊള്ളും.
പൂച്ചയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് വിചിത്രമെന്ന് തോന്നാമെങ്കിലും കേരളാ പോലീസ് ഇതാദ്യമായല്ല ഒരു പൂച്ചയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുന്നത്. ഇതിനുമുമ്പ് ഒരു സ്ത്രീയുടെ കൊലപാതകം തെളിയിക്കാനും പൂച്ചയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരുന്നു.