യുവതികള്‍ ആരെങ്കിലും ശബരിമലയില്‍ കയറണമെന്ന് പറഞ്ഞ് വന്നാല്‍ സര്‍ക്കാര്‍ തടയണം; മതേതര സര്‍ക്കാര്‍ എന്ന നിലയില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം ; കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി വിധി വരുന്നതു വരെ യുവതീ പ്രവേശനം തടയണം ; ശബരിമല വിധിയില്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം ഇങ്ങനെ ……..

151

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടിയില്‍ പ്രതികരണം നടത്തി ബി.ജെ.പി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ . ഈ സാഹചര്യത്തില്‍ ശബരിമലയില്‍ കയറണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ വന്നാല്‍ അവരെ സര്‍ക്കാര്‍ തടയണമെന്ന് കുമ്മനം പറഞ്ഞു. അവരോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. മാത്രമല്ല മതേതര സര്‍ക്കാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും കുമ്മനം ആവര്‍ത്തിച്ചു. ഈ വിഷയം സംബന്ധിച്ച് അന്തിമ തീരുമാനം സുപ്രീം കോടതി കൈക്കൊണ്ടിട്ടില്ല. സുപ്രീം കോടതി അന്തിമ വിധി കൈക്കൊള്ളുന്നിടത്തോളം കാലം പലവിധികളും നിലവിലുണ്ട്. ഹൈക്കോടതി വിധിയും നിലവിലുണ്ടല്ലോ എന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.

ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിടുകയാണെന്ന വിധിയായിരുന്നു സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ചത്. ശബരിമല വിധിക്ക് മുസ്‌ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് ആവര്‍ത്തിച്ച് ഏഴംഗ ബെഞ്ചിന് വിടുകയയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് പുന: പരിശോധന ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രധാന വിധി ഇന്ന് പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here