കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടിയ പണം ഉപയോഗിച്ച് സന്നിധാനത്ത് അഞ്ച് കല്‍മണ്ഡപങ്ങളുടെ പണി നടത്തുന്നത് തോന്നിയ പോലെ. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച 46ലക്ഷംരൂപ മുടക്കിയാണ് നിര്‍മാണം സന്നിധാനത്ത് പുരോഗമിക്കുന്നത്. അതേസമയം, ഭക്തര്‍ക്ക് ആരാധന നടത്തുന്നതിനാണ് കല്‍മണ്ഡപങ്ങളെന്നാണ് ദേവസ്വംബോര്‍ഡ് നല്‍കി വരുന്ന വിശദീകരണം. മണ്ഡപങ്ങളുടെ തൂണുകളില്‍ മുകളിലും താഴെയുമായി കൊത്തുപണികള്‍ ഇനിയും ബാക്കിയുണ്ട്. നിലവില്‍ മേല്‍ക്കൂര നിര്‍മാണം മാത്രമാണം പൂര്‍ത്തിയായിരിക്കുന്നത്. മണ്ഡലകാലം തുടങ്ങുമ്പോഴും തറയില്‍ മാര്‍ബിള്‍ പാകുന്ന ജോലികള്‍
പൂര്‍ത്തീകരിച്ചിട്ടില്ല എന്നതാണ് അവസ്ഥ. മാത്രമല്ല നിര്‍മ്മിച്ചവയിലൊന്നും അതിനും മാത്രമുള്ള സൗകര്യങ്ങളില്ലെന്നു മാത്രമല്ല ആരു തിരിഞ്ഞുനോക്കാത്തിടത്താണ് മൂന്നെണ്ണം നിര്‍മിച്ചിരിക്കുന്നത്.കൊപ്രാക്കളത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കല്‍മണ്ഡപത്തിന്റെ അവസ്ഥ ഇപ്പോഴേ ദയനീയം എന്നു പറയാതെ വയ്യ. സീസണില്‍ തേങ്ങകള്‍ കുമിഞ്ഞ്കൂടിയാല്‍പ്പിന്നെ ഇവിടേക്ക് ആര്‍ക്കും പോകാന്‍ പറ്റില്ല. കൊപ്രാക്കളത്തിന്റെ ഷെഡ്ഡുകളും മറ്റുമായി നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത ഈ സ്ഥലം ഇപ്പോള്‍ പന്നികളുടെ വിഹാരകേന്ദ്രമായിമാറിയിരിക്കുകയാണ്.