27.2 C
Kollam
Tuesday, November 19, 2024
HomeNewsശബരിമല യുവതി പ്രവേശനം : സര്‍ക്കാരിനെ വിമര്‍ശിച്ച് പുന്നല ശ്രീകുമാര്‍

ശബരിമല യുവതി പ്രവേശനം : സര്‍ക്കാരിനെ വിമര്‍ശിച്ച് പുന്നല ശ്രീകുമാര്‍

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം വരും വരെ ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടിനെ എതിര്‍ത്ത്

നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരാണിതെന്നും യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. നവോത്ഥാന മുന്നേറ്റങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ഈ നയവ്യതിയാനം. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചു.

2007 ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും, പിന്നീട് പിണറായി സര്‍ക്കാരും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടാണ് ഉള്ളത്. അത്തരം ഒരു നിലപാടെടുത്ത രാഷ്ട്രീയ നേതൃത്വമാണ് ശബരിമലയില്‍ തല്‍ക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന നിലപാടിലേക്ക് മാറിയത്. നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം തീരുമാനങ്ങള്‍ പുന്നല പ്രതികരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments