എംഎല്‍എമാരുടെ ഹാജര്‍ ഉറപ്പാക്കുന്നതിനായി ശേഖരിച്ച ഒപ്പുകള്‍ ദുരുപയോഗപ്പെടുത്തിയാണ് അജിത് പവാറും ദേവേന്ദ്ര ഫഡ്‌നവിസും സത്യപ്രതിജ്ഞ ചെയ്തതെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്.
സത്യപ്രതിജ്ഞക്ക് ശേഷം ഗുരുതര ആരോപണവുമായി രംഗത്തു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രാത്രി വരെ ഇത്തരത്തില്‍ ഒരു നീക്കം നടക്കുമെന്ന സൂചന പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും നവാബ് മാലിക്ക് പറഞ്ഞു. ഇത് വഞ്ചനയിലൂടെ ഉണ്ടാക്കിയ സര്‍ക്കാര്‍ ആണെന്നും നിയമസഭയില്‍ ഈ നീക്കം പരാജയപ്പെടുമെന്നും നവാബ് മാലിക് വ്യക്തമാക്കി. മാത്രമല്ല , എല്ലാ എംഎല്‍എമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനിടെ ഇന്നു വൈകിട്ട് 4:30-ന് ശരദ് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗം നിര്‍ണ്ണായകമാവുമെന്നാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്. ഒരു പക്ഷെ , അജിത് പവാറിനെ അംഗീകരിച്ച് എംഎല്‍എമാര്‍ രംഗത്തു വന്നാല്‍ പാര്‍ട്ടി തന്നെ പിളര്‍പ്പിലേക്കു പോകുമെന്നും ചിലര്‍ കണക്കുകൂട്ടുന്നു.