HomeNewsPoliticsശരദ് പവാറിനെ സന്ദര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കാക്കഡെ

ശരദ് പവാറിനെ സന്ദര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കാക്കഡെ

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണുവാമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടെ ബിജെപി നേതാക്കള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി.
ബിജെപി എംപി സഞ്ജയ് കാക്കഡെയാണ് പവാറുമായി വീട്ടിലെത്തി ചര്‍ച്ച നടത്തിയത്.

എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ ബിജെപി എംപിയായ സഞ്ജയ് കാക്കഡെ മുമ്പ് എന്‍സിപി പ്രവര്‍ത്തകനായിരുന്നു.

അജിത് പവാര്‍ ചില എന്‍സിപി എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയുമായി കൈകോര്‍ത്ത് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അജിത് പവാറിനെ ശരത് പവാര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, ഇവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ത്രികക്ഷിമുന്നണികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി നാളത്തേയ്ക്ക് മാറ്റി. നാളെ രാവിലെ 10:30-ന് ഗവര്‍ണര്‍ നല്‍കിയ കത്ത് ഹാജരാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments