26.2 C
Kollam
Friday, November 15, 2024
HomeNewsരാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർക്കെതിരെ സമരം നടത്തും; സിപിഎം

രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർക്കെതിരെ സമരം നടത്തും; സിപിഎം

ഗവർണർക്കെതിരായ പ്രക്ഷോഭത്തിൽ ഒരു ലക്ഷംപേരെ പങ്കെടുപ്പിക്കാൻ സിപിഐഎം തീരുമാനം. ജില്ലാ കേന്ദ്രങ്ങളിൽ വൻ പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടി നടത്തും. പ്രതിഷേധ രീതി വിലയിരുത്താൻ എൽഡിഎഫ് യോഗം ചേരും.സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്നതിൽ തീരുമാനം പിന്നീട്.

നവംബർ 15നാണ് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ ഇടതുമുന്നണിയുടെ തീരുമാനം.രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്ക് ഒപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ രീതി വിലയിരുത്താൻ ഇടതുമുന്നണി നേതാക്കളുടെ യോഗം പ്രതിഷേധത്തിന് മുൻപ് വീണ്ടും ചേരാനും തീരുമാനമായിട്ടുണ്ട്.

എന്നാൽ ഗവർണർക്കെതിരായ പ്രതിഷേധങ്ങൾക്ക് ഇന്ന് മുതലാണ് തുടക്കം. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പാളയത്ത് ഇന്ന് വൈകീട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മ നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണിത്.

- Advertisment -

Most Popular

- Advertisement -

Recent Comments