25.2 C
Kollam
Saturday, November 9, 2024
HomeMost Viewedമാർച്ച് 15, 16 തീയതികളിൽ ദേശീയ ബാങ്കുകൾ പണിമുടക്കുന്നു; രാജ്യത്തെ പത്ത് ലക്ഷം ജീവനക്കാരും ഉദ്ദ്യോഗസ്ഥരും...

മാർച്ച് 15, 16 തീയതികളിൽ ദേശീയ ബാങ്കുകൾ പണിമുടക്കുന്നു; രാജ്യത്തെ പത്ത് ലക്ഷം ജീവനക്കാരും ഉദ്ദ്യോഗസ്ഥരും പങ്കെടുക്കും

ബാങ്ക് സ്വകാര്യവൽക്കരണ നയം റദ്ദാക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങൾ പിൻവലിക്കുക, പൊതുമേഖല സ്വകാര്യവൽകരണം നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്യത്തെ പത്തു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ മാർച്ച് 15,16 തീയതികളിൽ രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് നടത്തും. പണിമുടക്കി നോടനുബന്ധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പ്രതിഷേധ മാസ്കുകളും ബാഡ്ജുകളും ധരിച്ചാണ് ജോലിക്ക് ഹാജരായത്.
രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധ പ്രകടനങ്ങളും ധർണ്ണകളും നടന്നു. കൊല്ലത്ത് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണയും നടത്തി. യു എഫ് ബി യു ജില്ലാ കൺവീനർ യു ഷാജി, എ ഐ ബി ഇ എ സംസ്ഥാന വൈസ് പ്രസിഡൻറ് എം എം അൻസാരി, എൻ സി ബി ഇ ജില്ലാ പ്രസിഡന്റ് ബാബുരാജ്, എ ഐ ബി ഒ സി ജില്ലാ സെക്രട്ടറി രതീഷ്, എ ഐ ബി ഒ എ ജില്ലാ സെക്രട്ടറി ബിജു
ബി ഇ എഫ് ഐ ജില്ലാ സെക്രട്ടറി അമൽ ദാസ്
തുടങ്ങിയവർ സംസാരിച്ചു. പണിമുടക്ക് ഒന്നാം ദിവസമായ മാർച്ച് 15ന് രാവിലെ 10 മണി മുതൽ കൊല്ലത്ത് പ്രതിഷേധ റാലിയും ബാങ്ക് ഓഫ് ബറോഡ കൊല്ലം ശാഖയ്ക്ക് മുന്നിൽ ധർണയും നടത്തും. ധർണ എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു ഉദ്ഘാടനം ചെയ്യും. രണ്ടാംദിവസമായ മാർച്ച് 16ന് രാവിലെ റാലിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം ശാഖയ്ക്ക് മുന്നിൽ ധർണയും നടക്കും. ധർണ നോർക്ക റൂട്സ് വൈസ് ചെയർമാൻ കെ വരദരാജൻ ഉദ്ഘാടനം ചെയ്യും.

- Advertisment -

Most Popular

- Advertisement -

Recent Comments