25.6 C
Kollam
Tuesday, January 21, 2025
HomeNewsശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരേ കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം.
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് തിരുവനന്തപുരത്ത്

സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടനയുടെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ സി എഫ്) ഇന്ന് രാത്രി വിവിധ രാഷ്ട്രങ്ങളിലായി 65 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും. പ്രതിഷേധ പരിപാടികളെ സുന്നി സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ അഭിവാദ്യം ചെയ്യും.

തിരുവനന്തപുരത്ത് പാളയത്ത് നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. സംഭവം നിയമവാഴ്ചയോടുള്ള വെല്ലുവിളി:

കൊല്ലത്ത് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഇടുക്കിയിൽ അബ്ദുൽ കരീം സഖാഫി, പത്തനംതിട്ടയിൽ നിസാമുദ്ദീൻ ഫാളിലി, കോട്ടയത്ത് ലബീബ് സഖാഫി, എറണാകുളത്ത് അബ്ദുൽ ജബ്ബാർ സഖാഫി, തൃശൂരിൽ എം എം ഇബ്രാഹീം, പാലക്കാട്ട് ഉമർ ഓങ്ങല്ലൂർ, മലപ്പുറത്ത് വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, കോഴിക്കോട്ട് എൻ അലി അബ്ദുള്ള, വയനാട്ടിൽ ഷശറഫുദ്ദീൻ അഞ്ചാംപീടിക, കണ്ണൂരിൽ എം കെ ഹാമിദ് മാസ്റ്റർ, കാസർകോട്ട് സി എൻ ജഅ്ഫർ എന്നിവർ സംസാരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments