റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം സെപ്റ്റംബറിൽ 13 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. ഇതിൽ ഞായർ അവധിയും രണ്ടാമത്തെയും നാലാമത്തെയും അവധി ദിനങ്ങളും ഉൾപ്പെടുന്നു. ഉത്സവ ദിനങ്ങളിലും ബാങ്കുകൾ അടഞ്ഞു കിടക്കും. എന്നാൽ , ഉത്സവം ആഘോഷിക്കുന്ന സംസ്ഥാനങ്ങളിലൊഴികെ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ബാങ്കുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കും.അതായത് ദേശീയ അവധി ദിവസങ്ങളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മാത്രം രാജ്യത്തെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
മറ്റുള്ള പല ബാങ്ക് അവധികളും പ്രാദേശികമാണ്, അവ ഓരോ സംസ്ഥാനത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. സെപ്തംബറിലെ ബാങ്ക് അവധികൾ അറിയാം.
സെപ്തംബറിലെ ബാങ്കുകൾ അടയ്‌ക്കുന്ന അവധി ദിവസങ്ങളുടെ മുഴുവൻ ലിസ്റ്റ് ഇപ്രകാരം:
സെപ്റ്റംബർ 1 – വ്യാഴം – ഗണേശ ചതുർത്ഥി രണ്ടാം ദിവസം- പനാജിയിൽ ബാങ്കുകൾക്ക് അവധി .
സെപ്റ്റംബർ 4 – ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 6 – ചൊവ്വ – കർമ്മ പൂജ – റാഞ്ചിയിൽ ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 7 – ബുധൻ – ഒന്നാം ഓണം – കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 8 – വ്യാഴം – തിരുവോണം കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 9 – വെള്ളി – ഇന്ദ്ര ജാത്ര സിക്കിമിൽ ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 10 – ശനി – രണ്ടാം ശനിയാഴ്ച, ശ്രീനാരായണ ഗുരു ഗുരുജയന്തി – കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 11 – ഞായർ – അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 18 – ഞായർ – അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 21 – ബുധൻ – ശ്രീനാരായണ ഗുരു സമാധി ദിനം – കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 24 – നാലാം ശനിയാഴ്ച: അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 25 – ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 26 – തിങ്കൾ – നവതാത്രി സ്‌ഥാപ്‌ന ജയ്‌പൂർ, ഇംഫാൽ