28.8 C
Kollam
Friday, March 15, 2024
HomeLifestyleBeautyചർമ്മ സംരക്ഷണത്തിന് നൂതന സാങ്കേതികത്വം; മൈക്രോഡെർ-മാബ്രേഷൻ

ചർമ്മ സംരക്ഷണത്തിന് നൂതന സാങ്കേതികത്വം; മൈക്രോഡെർ-മാബ്രേഷൻ

- Advertisement -
യമുനാ നടരാജൻ

പ്രായഭേദമന്യേ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതാണ് സൗന്ദര്യ സംരക്ഷണം. ഇന്നത്തെ കാലഘട്ടത്തിൽ സൗന്ദര്യം നിലനിർത്താൻ, നൂതന സങ്കേതങ്ങളും സംവിധാനങ്ങളുമാണ് നിരവധി, അനവധിയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിന്റെ വികാസങ്ങൾ, പരിണാമങ്ങൾ, ഏതു രംഗത്തെയും പോലെ സൗന്ദര്യ പരിചരണങ്ങളിലും വിപ്ളവത്മകമായ മാറ്റങ്ങളോടെ അന്തർഭവിച്ചിരിക്കുകയാണ്.

ശരീര സൗന്ദര്യത്തിലെ ഏറ്റവും മുൻ നിരയിലുള്ളതും പ്രഥമസ്ഥാനം നല്കേണ്ടതും അർഹിക്കുന്നതുമാണ് ചർമ്മ സംരക്ഷണം. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ചർമ്മത്തിന്റെ ഉപരിതല വിസ്തീർണ്ണം 1.7 ചതുരശ്ര മീറ്ററാണ്. അതായത്, മൊത്തം ശരീര ഭാരത്തിന്റെ 16- 20%. അപ്പോൾ, ശരീരത്തിൽ ചർമ്മത്തിനുള്ള പ്രാധാന്യം എടുത്ത് പറയേണ്ടതില്ലല്ലോ!

ചർമ്മ സംരക്ഷണത്തിന് ഇന്ന് ഒരു പാട് നൂതന സംവിധാനങ്ങൾ നിലവിലുണ്ട്. ഒരു വ്യക്തിയെ പ്രായാധിക്യം തോന്നാനും തോന്നാതിരിപ്പിക്കാനും പ്രധാന ഹേതുവാകുന്നത് ഒരു പക്ഷേ, ചർമ്മത്തിന്റെ തലങ്ങളിലെ രൂപമാറ്റമാണെന്ന് പറയാം. ത്വക്കിലെ കറുത്ത പാടുകൾ, ചുളുക്കുകൾ, വിണ്ടുകീറൽ തുടങ്ങിയവ ഇന്നത്തെ സാങ്കേതിക വിദ്യകളിൽ അയത്നമായി തുടച്ചു മാറ്റാൻ ഏറെ സംവിധാനങ്ങളുള്ളപ്പോൾ, ഏതൊരു വ്യക്തിക്കും അധികരിക്കുന്ന പ്രായാധിക്യം ഒരു പരിധി വരെ ചർമ്മ സംരക്ഷണത്തിലൂടെ, കാഴ്ചയിലൂടെ, ഇല്ലാതാക്കാവുന്നതാണ്. ഇക്കാര്യത്തിൽ, ഇന്നത്തെ അത്യന്താധുനിക സംവിധാനമുള്ള പ്രഗല്ഭരായിട്ടുള്ള ബ്യൂട്ടിപാർലറുകളിലെ ബ്യൂട്ടിഷ്യൻമാർക്ക് നല്ല പങ്ക് വഹിക്കാനാവുമെന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത. ഇവരിൽ മിക്ക ബ്യൂട്ടിഷ്യൻമാരും പഴയ കാല സങ്കല്പങ്ങൾക്ക് അധീതരാണ്. എന്നാൽ, എല്ലാ ബ്യൂട്ടീഷ്യൻമാർക്കും ചില പരിചരണങ്ങൾ നടത്താൻ കഴിയാതെ വരുന്ന സന്ദർഭങ്ങളുണ്ട്. ചിലർക്ക് അത് കഴിയും താനും. കഴിയുന്നവർ പ്രത്യേക ” ക്വാളിഫിക്കേഷൻ ” നേടിയ വരാകണമെന്ന് മാത്രം. അതിന് അംഗീകൃതമായി അംഗീകാരം നേടിയവരാകണം.

ത്വക്ക് അഥവാ ചർമ്മ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യവും നൂതനവുമായ ഒരു ചികിത്സാ രീതിയാണ് “മൈക്രോഡെർമാബ്രേഷൻ ” അഥവാ, ചർമ്മത്തിലെ കണികകളെ പുനരുജ്ജീവിപ്പിക്കൽ. മൈക്രോഡെർമബ്രാഡർ നിയന്ത്രിത വാക്വം ഉപയോഗിച്ച് അണുവിമുക്തമായ മൈക്രോ ക്രിസ്റ്റലുകളെ ചലിപ്പിച്ച് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളുടെ പാളിയായ ” സ്ട്രാറ്റം കോർണിയത്തെ ” നശിപ്പിക്കുന്നു. മൈക്രോ ക്രിസ്റ്റലുകളും ഭംഗം വന്ന ചർമ്മവും പിന്നീട് വാക്വം ചെയ്യപ്പെടും. ഒന്നിലധികം ചികിത്സകൾക്ക് ശേഷം ഈ ചർമ്മത്തിലെ പിഗ്മെന്റഡ് പാടുകൾ ഇല്ലാതാക്കും. അങ്ങനെ, ചർമ്മത്തിലെ അടഞ്ഞ(Dead) സെല്ലുകളെ നീക്കം ചെയ്യാൻ മൈക്രോഡെർമാബ്രേഷൻ കൊണ്ട് കഴിയുന്നു. തുടർന്ന്, പുതിയ ചർമ്മ കോശങ്ങളുടെയും കൊളോജന്റെയും ഉത്പാദനത്തെ ഉത്തേജിപ്പിക്കപ്പെടുന്നു.
നോൺ-സർജിക്കൽ, നോൺ- ഇൻവേസിവ് സ്കിൻ കണ്ടീഷനിംഗിലെ ആത്യന്തിക പുരോഗതിയാണിത്.

മൈക്രോഡെർമാബ്രേഷൻ ചികിത്സകൾ ലളിതവും വളരെ കുറച്ച് സമയമെടുക്കുന്നതുമാണ്. ഇന്നത്തെ തിരക്കുള്ള ആളുകൾക്ക് അവയെ ജനപ്രിയമാക്കുന്നു. സൗമ്യവും എന്നാൽ, ഫലപ്രദവുമായ ഈ ചികിത്സകൾ കണ്ണുകൾ, ചുണ്ടുകൾ, കഴുത്ത്, കൈകൾ എന്നിവയ്ക്ക് ചുറ്റുമുള്ള നേർത്ത വരകളും പ്രായത്തിലുള്ള പാടുകളും നീക്കം ചെയ്യപ്പെടുന്നു.
പുരുഷൻമാരും സ്ത്രീകളും കൗമാരക്കാരും ആരോഗ്യകരവും യുവത്വമുളളതുമായ ചർമ്മം സ്വന്തമാക്കാനുള്ള പൊതുവായ ആഗ്രഹം പങ്കിടുന്നു.
മുഖക്കുരുവിന്റെ പാടുകൾ, സൂര്യാഘാതം ഏല്ക്കുന്ന ചർമ്മം, പ്രായത്തിന്റെ പാടുകൾ, സ്ട്രെച് മാർക്കുകൾ, നേർത്ത വരകൾ, പരുക്കൻ ചർമ്മം എന്നിവയിൽ വിഷമിക്കുന്നവർക്ക് സഹായകമായ ” എക്സ് ഫോളിയേറ്റിംഗ് ” ചികിത്സയാണ് മൈക്രോഡെർമാബ്രേഷൻ . അതായത്, എപ്പിഡെർമിസിന്റെ (സ്ട്രാറ്റം കോർണിയം) മുകളിലെ പാളി ഉരച്ചിലിലൂടെ സൂക്ഷ്മമായി പുറം തള്ളുന്നതാണ് മൈക്രോഡെർമാബ്രേഷൻ എന്ന് വ്യക്തമാക്കാം. അങ്ങനെ, ചർമ്മത്തിന്റെ കനം കുറയുകയും തിളക്കമുള്ളതും മിനുസമാർന്നതുമായ പരിവേഷത്തോടെയുളള ചർമ്മം പുറത്ത് വരുകയും ചെയ്യപ്പെടുന്നു.

ഇത് ഒരു തരം ചർമ്മത്തിന്റെ മിനുക്കൽ പ്രക്രിയയാണ്. ഓരോ ചികിത്സയും 30 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ എടുക്കും. പരമാവധി ഫലങ്ങൾക്കായി 5 മുതൽ 12 ” സിറ്റിംഗ്” വരെ വേണ്ടി വന്നേക്കും. അതായത്, 2 മുതൽ 3 ആഴ്ച വരെ ഇടവിട്ട്.
ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് പ്രക്രിയയിൽ ഒരു നേരിയ കെമിക്കൽ പീലും ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. പക്ഷേ, ഇവിടമാണ് “ക്വാളിഫൈഡ്” ആയ ഒരു ബ്യൂട്ടിഷ്യന്റെ പ്രസക്തി ആവശ്യമായി വരുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments