26.1 C
Kollam
Sunday, October 12, 2025
HomeNewsരാഷ്ട്രീയ നാടകത്തില്‍ ഞെട്ടി എന്‍സിപി; മഹാരാഷ്ട്രയില്‍ അട്ടിമറി ; ബി.ജെ.പി - എന്‍.സി.പി സഖ്യത്തില്‍ സര്‍ക്കാര്‍,...

രാഷ്ട്രീയ നാടകത്തില്‍ ഞെട്ടി എന്‍സിപി; മഹാരാഷ്ട്രയില്‍ അട്ടിമറി ; ബി.ജെ.പി – എന്‍.സി.പി സഖ്യത്തില്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയില്‍ വന്‍ അട്ടിമറി. ജനങ്ങളെയും രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ച് അവസാനം ദേവേന്ദ്ര ഫട്നാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി-ബി.ജെ.പി സഖ്യത്തിലാണ് മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. ഇന്നലെ വരെ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം നിലവില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഒടുവില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം ക്ലൈമാക്‌സിലെത്തുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ അല്‍പ്പം മുന്‍പാണ് രാജ്ഭവനില്‍ നടന്നത്. ഉപമുഖ്യമന്ത്രിയാകുന്നത് എന്‍.സി.പിയുടെ ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ സഹോദര പുത്രന്‍ അജിത് പവാറാണ്. ഫഡ്‌നാവിസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ദേവേന്ദ്ര ഫഡ്നാവിസ് നന്ദി അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്ന് അജിത് പവാര്‍ പ്രതികരിച്ചു. അതേസമയം നടന്നത് വന്‍ ചതിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരിക്കുന്നത്. രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചതിയാണ് മഹാരാഷ്ട്രയില്‍ നടന്നതെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇതിനോട് പ്രതികരിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments