ബി.ജെ.പിക്ക് കനത്ത തിരിച്ചടി ;മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് നിര്‍ദേശി്ച്ച് സുപ്രീം കോടതി

181

തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി. നിയമസഭയില്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ച് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് കോടതി നിര്‍ദേശം. രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ തത്സമയം മദ്ധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്ച ചോദിച്ച ബി.ജെ.പിയുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. മാത്രമല്ല , നാളെ അഞ്ച് മണിക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്ന് ഉത്തരവും പുറപ്പെടുവിച്ചു. പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലായിരിക്കും വോട്ടെടുപ്പ് .
ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനയ ബെഞ്ചിന്റതാണ് വിധി .കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും സുപ്രീം കോടതി സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. ബി.എസ്. യെഡിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോള്‍, കോടതി അത് ഒരു ദിവസമായി വെട്ടിചുരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here