24.6 C
Kollam
Tuesday, July 22, 2025
HomeNewsഅജിത് പവാര്‍ രാജി നല്‍കി: ഫഡ്‌നാവിസും രാജി വച്ചേക്കും

അജിത് പവാര്‍ രാജി നല്‍കി: ഫഡ്‌നാവിസും രാജി വച്ചേക്കും

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജി വെച്ചതായി സൂചന. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് നീക്കം. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് രാജി.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഫഡ്‌നാവിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പവാര്‍ രാജിവച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. വൈകുന്നേരം ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ വച്ച് രാജി സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments