27.2 C
Kollam
Thursday, August 18, 2022
HomeNewsപൊലീസ് മേധാവി ബെഹ്‌റക്കെതിരെ സിഎജി റിപ്പോര്‍ട്ട് : ബെഹ്‌റ പണം വകമാറ്റി ചെലവഴിച്ചു; കാറുകള്‍ വാങ്ങിയതില്‍...

പൊലീസ് മേധാവി ബെഹ്‌റക്കെതിരെ സിഎജി റിപ്പോര്‍ട്ട് : ബെഹ്‌റ പണം വകമാറ്റി ചെലവഴിച്ചു; കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍

- Advertisement -
- Advertisement -

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഗുരുതരപരാമര്‍ശങ്ങളുമായി സിഎജി റിപ്പോര്‍ട്ട് പുറത്ത്. പോലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിനായി ചിലവഴിക്കേണ്ടിയിരുന്ന തുക വകമാറ്റിയെന്നും പോലീസില്‍ കാറുകള്‍ വാങ്ങിയില്‍ ക്രമക്കേടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ . റവന്യുവകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയരുന്നുണ്ട്. പോലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിനായുള്ള തുകയില്‍ 2.81 കോടി രൂപ എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കുന്നതിനാണ് വകമാറ്റിയത്. പോലീസ് സ്‌റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതിനായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തിയതായും തുറന്ന ദര്‍ഘാസ് വഴി പോലും മിത്ഷുബിഷി , പജേറോ കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നതായി സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments