27.9 C
Kollam
Thursday, April 25, 2024
HomeNewsഡൊണാള്‍ഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദര്‍ശനവുമായി അറിയേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍

ഡൊണാള്‍ഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദര്‍ശനവുമായി അറിയേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍

വാരാന്ത്യത്തില്‍ വിശ്രമത്തിനുള്ള തിടുക്കത്തിലാവും നിങ്ങള്‍ എല്ലാവരും. എന്നാല്‍ ഇവിടെ ചിലര്‍ രാവും പകലും ഇല്ലാതെ കഷ്ടപ്പെടുകയാണ്. എന്തിനാണെന്നറിയനുള്ള ആകാംക്ഷ നിങ്ങളില്‍ പലര്‍ക്കും കാണും. അതെന്താണ് എന്ന് ഇനി പറയാം. വരാന്‍ പോകുന്ന തിങ്കളാഴ്ച ദിവസമാണ് ലോകം ഉറ്റു നോക്കുന്ന രണ്ടു രാഷ്ട്ര തലവന്‍മാരുടെ കൂടിക്കാഴ്ച നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സുരക്ഷ ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യാപാര വാണിജ്യ രംഗത്തെ വിദഗ്ധര്‍, പ്രതിരോധരംഗത്തെ പ്രഗദ്ഭര്‍, നയതന്ത്രജ്ഞര്‍, രാഷ്ട്രീയ നേതാക്കള്‍ , ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ഊണും ഉറക്കവും ഉപേക്ഷിച്ച് പണിപുരയിലാണ്. അമേരിക്കന്‍ പ്രസിഡന്റ് എയര്‍ഫോഴ്‌സ് വണ്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനായി.
ഇനി അണിയറയിലെ ഒരുക്കങ്ങളിലേക്ക് കടക്കാം

പ്രസിഡന്റ് ട്രംപ് അഹമ്മദാബാദില്‍ വിമാനം ഇറങ്ങും മുമ്പ് തന്നെ നൂറുകണക്കിന് രഹസ്യാന്വേഷണ ഏജന്റുമാരും ഇന്ത്യയുടെ ഇന്റലിജന്റ്‌സ് ബ്യൂറോയും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുമൊക്കെ ചേര്‍ന്ന രണ്ട് ദിവസം നടക്കുന്ന ഉച്ചകോടിയില്‍ രാഷ്ട്രതലവന്‍മാര്‍ സുരക്ഷിതരായി ഇരിക്കാനുള്ള ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഹോരാത്രം പണിയെടുക്കുകയാണ്. ലക്ഷകണക്കിന് വരുന്ന ജനങ്ങളുടെ മുന്നിലേക്കാണ് ഇരുവരും എത്തുന്നത്. ഹൗഡി മോദിക്ക് സമാനമായ രീതിയില്‍ തന്നെയാണ് നമസ്‌തേ ട്രംപ് പരിപാടിക്കും സുരക്ഷ ഒരുക്കിയിരിക്കുന്നത്. പ്രത്യേകമായി രൂപ കല്‍പന ചെയ്ത ബോയിംഗ് 747 പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തുന്ന ട്രംപിന് സുരക്ഷ ഒരുക്കുന്നതിനായി സ്‌ഫോടനങ്ങളെ നേരിടാന്‍ പ്രാപ്തി കൈവരിച്ച കാറും അമേരിക്കയുടെ ആണവായുധ ശേഖരം ഓപ്പറേറ്റ് ചെയ്യുന്ന വിധമുള്ള സംവിധാനങ്ങളും ആശയ വിനിമയ ഉപകരണങ്ങളും അമേരിക്കയില്‍ നിന്നും നേരത്തെ തന്നെ ഇന്ത്യന്‍ മണ്ണില്‍ എത്തിച്ചിട്ടുണ്ട്.

സമ്പദ് വ്യവസ്ഥ: സമഗ്രമായ സാമ്പത്തിക കരാറുകള്‍ക്ക് ഇവിടെ തുടക്കമാവും
1980കളുടെ അവസാനത്തോടെയാണ് സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യ-യുഎസ് ബന്ധം ആരംഭിക്കുന്നത്. എന്നാല്‍ സമീപ കാലത്തായി അമേരിക്കയുടെ സംരക്ഷണവാദവും ഇന്ത്യയിലെ മാന്ദ്യവും അതിന്റെ ഭാവിയെ പിടിച്ചു കുലുക്കുന്നുണ്ട്. പലരും പ്രതീക്ഷിച്ചിരിക്കുന്ന പരിമിതം എന്നു തോന്നിപ്പിക്കുന്ന കരാറില്‍ ഇന്ത്യയും യുഎസും ഒപ്പുവെക്കില്ല എന്നതാണ് അശുഭ വാര്‍ത്ത.

എങ്കിലും അതിലും വലിയ കാര്യങ്ങളാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ളത് ഏവര്‍ക്കും സന്തോഷം നല്‍കും.സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാര്‍, അത് വെറും ചരക്കുകളുടെ തീരുവ രഹിത വ്യാപാരം മാത്രമല്ല, പ്രൊഫഷണലുകളുടെ സ്വതന്ത്രമായ മുന്നേറ്റവും എളുപ്പത്തിലുള്ള നിക്ഷേപ മാനദണ്ഡങ്ങളും വരെ ചര്‍ച്ചയില്‍ ഉള്‍പ്പെടും.
കരാറിന്റെ സങ്കീര്‍ണ്ണതകള്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുപ്പിച്ചേക്കാം, പക്ഷേ അത് പൂര്‍ത്തിയാകുമ്പോഴേക്കും സമഗ്രമായ മാറ്റത്തിനാകും ഈ ഉച്ചകോടി സാക്ഷ്യം വഹിക്കുക.
പ്രതിരോധം: ഇന്ത്യ- യുഎസ് ബന്ധം ഒന്നുകൂടി ഊട്ടിഉറപ്പിക്കാന്‍ സഹായിക്കുന്ന 8-10 വലിയ കരാറുകള്‍ രൂപപ്പെടുത്തും
2000 -ത്തിന്റെ തുടക്കം മുതല്‍ അമേരിക്ക ഇന്ത്യയിലെ രണ്ടാമത്തെ വലിയ പ്രതിരോധ വിതരണക്കാരനായി മാറിയെന്നുള്ളത് ചരിത്രം. ഇതിന്റെ പിന്തുടര്‍ച്ച എന്നോണം ഈസന്ദര്‍ശനത്തില്‍ 10 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 8-10 പ്രധാന ഏറ്റെടുക്കല്‍ തീരുമാനങ്ങള്‍ ഉറപ്പാക്കും. അവയില്‍ നാവികസേനയ്ക്കായി 24 MH60 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള 2.6 ബില്യണ്‍ ഡോളറിന്റെ കരാറും 795 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 6 AH64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാറുകളുമുണ്ടാവും.
NASAMS വ്യോമ പ്രതിരോധ സംവിധാനം ഏറ്റെടുക്കുന്നതിനെ പറ്റിയും നഗരങ്ങളുടെ സുരക്ഷക്കുള്ള ത്രിതല വലയത്തിന്റെ ഭാഗമായി പി 8 ഐ ലോംഗ് റേഞ്ച് സമുദ്ര നിരീക്ഷണ വിമാനം വാങ്ങുന്നതിനെ കുറിച്ചുമുള്ള ചര്‍ച്ചകളും നടക്കും.
എഫ് 21 കോംബാറ്റ് ജെറ്റുകള്‍ ഇന്ത്യയെ വാങ്ങണമെന്ന് അമേരിക്ക ആവശ്യപ്പെടും. ഈ കാര്യത്തില്‍ ചില പിരിമുറുക്കങ്ങളുണ്ട്: ന്യൂഡല്‍ഹി പ്രതീക്ഷിക്കുന്നതുപോലെ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ വ്യവസായത്തിന്റെ സാങ്കേതികവിദ്യയുമായി പങ്കാളിയാകാന്‍ യുഎസ് ഇതുവരെ തയ്യാറായിട്ടില്ല, അതേസമയം റഷ്യയില്‍ നിന്ന് എസ് -400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങിയതില്‍ അമേരിക്കയും അസ്വസ്ഥ പ്രകടിപ്പിക്കുന്നുണ്ട്.
എന്നാല്‍, മുന്‍കാലങ്ങളില്‍ ഇത്തരം അഭിപ്രായ ഭിന്നതകളെ മറികടക്കാനുള്ള കഴിവും ശേഷിയും ഇരുപക്ഷവും പ്രകടിപ്പിച്ചിട്ടുണ്ട്. ഏഷ്യയുടെ ഭാവി സുരക്ഷ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ ഒരു പ്രതിരോധ ബന്ധത്തിനാകും ഇരുവരുടെയും ചര്‍ച്ച അടിത്തറയാകുക.

കശ്മീര്‍ വിഷയത്തിലെ മധ്യസ്ഥത; പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കശ്മീരുമായി ബന്ധപ്പെട്ട് ഭാവി നടപടിയെ കുറിച്ചും അതിര്‍ത്തി ചര്‍ച്ചകളെ പറ്റിയും സംസാരിക്കുമെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് ട്രംപ് പറഞ്ഞത് ഇന്ത്യ അതീവ ഗൗരവത്തോടെയാണ് ഈ തരുണത്തില്‍ കാണുന്നത്.

കശ്മീരില്‍ മധ്യസ്ഥത വഹിക്കാമെന്ന പ്രഖ്യാപനത്തിലൂടെ നേരത്തെ ട്രംപും ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു.
അതുമാത്രമല്ല, താലിബാനുമായുള്ള ട്രംപ് ഒപ്പുവെച്ച സമാധാന കരാര്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചു പോരുന്ന ഐഎസ്‌ഐയുമായി അടുത്ത ബന്ധമുള്ള ജിഹാദി സംഘടനയ്ക്ക് ഉടന്‍ തന്നെ അഫ്ഗാനിസ്ഥാനില്‍ കാര്യമായ ശക്തി പ്രാപിക്കുന്നതിന് സഹായകമാകുമെന്നും കരുതപ്പെടുന്നുണ്ട്.
ന്യൂഡല്‍ഹിയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയ്ക്കെതിരായ ജിഹാദി സംഘടനകളെ ഉപയോഗിക്കുന്നതില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പങ്ക് വലിയ വെല്ലുവിളിയാണ് ഇപ്പോഴും ഉയര്‍ത്തുന്നത്. അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍, ഇരു നേതാക്കളും ഈ സങ്കീര്‍ണ്ണമായ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാധാരണക്കാര്‍ക്ക് കൂടിക്കാഴ്ചയില്‍ എന്താവും ഉണ്ടാവുക?
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളില്‍ ജീവിതത്തിനായി കാര്‍ഷിക തൊഴിലാളികളായാണ് ആദ്യത്തെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയില്‍ എത്തിയത്. ഈ സമൂഹം ഇന്ന് എങ്ങനെയാണ് കഴിയുന്നതെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല.
മെക്‌സിക്കക്കാര്‍ കഴിഞ്ഞാല്‍ പിന്നെ അമേരിക്കയില്‍ ഇപ്പോഴുള്ള രണ്ടാമത്തെ വലിയ വംശീയ വിഭാഗമാണ് ഇന്ത്യക്കാര്‍ – സമ്പദ്വ്യവസ്ഥ, സര്‍ക്കാര്‍, അക്കാദമിക്, രാഷ്ട്രീയം എന്നിവയുള്‍പ്പെടെ അധികാര ഘടനയുടെ മുകളില്‍ ശക്തമായി ഇന്ത്യക്കാര്‍ പ്രതിനിധീകരിക്കുന്നുണ്ട്.
അമേരിക്കന്‍ ഐക്യനാടുകളില്‍ ജനിച്ചവരും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരും ഒരുമിച്ച് രാജ്യത്തെ ജനസംഖ്യയുടെ 1% മാത്രമാണെങ്കിലും, ഏതാണ്ട് സമാനതകളില്ലാത്ത സ്വാധീന ശക്തിയായി അവര്‍ മാറിക്കഴിഞ്ഞു. ഇന്ത്യയും അമേരിക്കയും പതിറ്റാണ്ടുകളായി നേരിട്ട നിരവധി പ്രതിസന്ധികള്‍ കണക്കിലെടുക്കാതെ, ബന്ധം വളര്‍ന്നുവെന്ന് ഈ സമൂഹം ഉറപ്പുവരുത്തുന്നു.
ഇപ്പോള്‍, അമേരിക്കയിലെ ഈ ഇന്ത്യന്‍ സമൂഹം പുതിയ വെല്ലുവിളികള്‍ അഭിമുഖീകരിച്ചു വരികയാണ്.വിസകള്‍ മുതല്‍ ഉയര്‍ന്നുവരുന്ന ദേശീയത വരെ അവയില്‍ ഉള്‍പ്പെടുന്നു. ഉച്ചകോടിയില്‍ നിന്നുള്ള സൗഹാര്‍ദ്ദം ഈ പ്രശ്‌നങ്ങളെ മുഴുവന്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് കുടിയേറ്റക്കാരായ വലിയ വിഭാഗം പ്രതീക്ഷിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments