28 C
Kollam
Saturday, April 20, 2024
HomeNewsഡല്‍ഹി സംഘര്‍ഷം ആഭ്യന്തരവിഷയം'; രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡോണള്‍ഡ് ട്രംപ് മടങ്ങി

ഡല്‍ഹി സംഘര്‍ഷം ആഭ്യന്തരവിഷയം’; രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡോണള്‍ഡ് ട്രംപ് മടങ്ങി

പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു പൊങ്ങിയ വിവാദത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം കലാപം പൊട്ടി പുറപ്പെട്ട ഡല്‍ഹിയെക്കുറിച്ച് ് സംസാരിച്ചത്. ‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന ശക്തനായ നേതാവാണ്. ഡല്‍ഹി സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. ഇന്ത്യന്‍ ഭരണകൂടം സ്ഥിതി കൈകാര്യംചെയ്യും. പൗരത്വനിയമ വിഷയത്തില്‍ ട്രംപിന്റെ പ്രതികണം ഇങ്ങനെയായിരുന്നു. മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ വിവേചനമുണ്ടോ എന്ന് ഞാന്‍ മോദിയോട് ചോദിച്ചു. ഇന്ത്യയില്‍ 20 കോടി മുസ്ലീങ്ങള്‍ ഉണ്ടെന്നും അവര്‍ എപ്പോഴും ഈ മണ്ണില്‍ സുരക്ഷിതരാണെന്നുമായിരുന്നു മോദിയുടെ ശക്തമായ മറുപടി- ട്രംപ് പറഞ്ഞു.

അതേ സമയം രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പത്‌നി മെലനിയയും യുഎസിലേക്ക് മടങ്ങി. രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നിനു ശേഷമാണ് ഇരുവരും യുഎസിലേക്കു മടങ്ങിയത്.
ഇന്ത്യന്‍ നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനും കരാറില്‍ ധാരണയായി. പ്രതിരോധം, ഊര്‍ജ, സാങ്കേതിക സഹകരണം, വ്യാപാരം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് സമഗ്ര പങ്കാളിത്തം. മാനസികാരോഗ്യം, മെഡിക്കല്‍ ഉപകരണങ്ങളുടെ സുരക്ഷ, എന്നിവയിലും ധാരണപത്രമായി. ചികില്‍സാ സഹകരണം, പ്രകൃതിവാതക നീക്കം തുടങ്ങി മറ്റ് മൂന്ന് ധാരണാപത്രങ്ങളില്‍ക്കൂടി ഇരുനേതാക്കളും ഇന്നലെ ഉച്ചക്കോടിയില്‍ ഒപ്പുവച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments