27.1 C
Kollam
Sunday, December 22, 2024
HomeNewsബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല ; ദേവനന്ദയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല ; ദേവനന്ദയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

കൊല്ലത്ത് ഇത്തിക്കര ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഒന്നും തന്നെ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ബലപ്രയോഗതത്തിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ.

വസ്ത്രങ്ങളെല്ലാം തന്നെ കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്നെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മാര്‍ട്ടം നടക്കുക. ഇന്നലെ രാവിലെയാണ് വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടിയെ കാണാതായത്.

- Advertisment -

Most Popular

- Advertisement -

Recent Comments