26.2 C
Kollam
Sunday, December 22, 2024
HomeNewsദേവനന്ദയെ തട്ടിക്കൊണ്ടുപോയതോ? സംശയം അടുത്ത ബന്ധമുള്ള ഒരാളെ, പൊലീസ് കണ്ണുകള്‍ പിന്നാലെ

ദേവനന്ദയെ തട്ടിക്കൊണ്ടുപോയതോ? സംശയം അടുത്ത ബന്ധമുള്ള ഒരാളെ, പൊലീസ് കണ്ണുകള്‍ പിന്നാലെ

കൊല്ലം ഇത്തിക്കരയാറ്റില്‍ മരണപ്പെട്ട ഏഴു വയസുകാരി ദേവാനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതയ്ക്ക് ആക്കം കൂടുന്നു. വീട്ടില്‍ അനുജനൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. വീടുമായി നല്ല അടുപ്പമുള്ള ആരോ ഒരാള്‍ കുട്ടിയെ എടുത്തു കൊണ്ടു പോയതാവാം എന്ന ബന്ധുക്കളുടെ സംശയത്തിന്റെ നിഴലില്‍ അന്വേഷണം പോലീസ് ആരംഭിച്ചു.

ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്നാവാം ആറ്റിന്‍കരയില്‍ എത്തിയതെന്ന് ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. കുട്ടിയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്. ഇക്കാരണങ്ങള്‍ ഒക്കെ കൊണ്ടാണ് ദേവാനന്ദയുടെ മരണം വെറും മരണമല്ലെന്ന് പോലീസ് സംശയിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments