24.6 C
Kollam
Wednesday, February 5, 2025
HomeNewsചിക്കന്‍ കഴിച്ചാല്‍ കൊറോണ പടരുമോ? പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചു മൂടി

ചിക്കന്‍ കഴിച്ചാല്‍ കൊറോണ പടരുമോ? പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചു മൂടി

കൊറോണ ഭീതിയില്‍ പല തരത്തിലുള്ള പ്രചരണങ്ങളാണ് വ്യാപകമാകുന്നത്. ചിക്കന്‍ കഴിച്ചാല്‍ കൊറോണ വൈറസ് ബാധ പകരുമെന്നാണ് പുതുതായി പുറത്തു വരുന്ന പ്രചരണം . ഈ വ്യാജ പ്രചാരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പതിനായിരക്കണക്കിന് കോഴികളെയാണ് ജീവനോടെ കുഴിച്ചു മൂടിയത്. രണ്ടിടങ്ങളിലായാണ് ഇത്രയും കോഴികളെ കുഴിച്ച് മൂടിയത്. ബെല്‍ഗാവി ജില്ലയിലുള്ള നസീര്‍ അഹ്മദ് എന്നയാള്‍ തന്റെ കോഴി ഫാമിലെ 6000 ഓളം കോഴികളെയാണ് ജീവനോടെ കുഴിച്ചുമൂടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

കോളാര്‍ ജില്ലയിലെ ബംഗാര്‍പേട്ട് താലൂക്കിലാണ് രണ്ടാമത്തെ സംഭവം. ഇവിടെ രാമചന്ദ്രന്‍ റെഡ്ഡി എന്നയാളുടെ ഫാമില്‍ 9500 കോഴികളെ ജീവനോടെ കുഴിച്ചു മൂടി. ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 വൈറസ് ബാധിക്കുമെന്ന വ്യാജ പ്രചാരണം കാരണം തന്റെ കച്ചവടം തകര്‍ന്നുവെന്നാണ് നസീര്‍ പറഞ്ഞത്. കിലോയ്ക്ക് 50-70 രൂപ വരെയുണ്ടായ ചിക്കന് വ്യാജ പ്രചാരണത്തിനു ശേഷം 5-10 രൂപയിലേക്ക് താഴ്ന്നുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments