27.4 C
Kollam
Monday, October 13, 2025
HomeNewsഗള്‍ഫില്‍ ആദ്യ കൊറോണ മരണം , 62 വയസുകാരി ബഹ്റിനില്‍ മരിച്ചു

ഗള്‍ഫില്‍ ആദ്യ കൊറോണ മരണം , 62 വയസുകാരി ബഹ്റിനില്‍ മരിച്ചു

ഗള്‍ഫിലെ ആദ്യ കൊറോണ മരണം ബഹ്റിനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. 62 വയസുള്ള ബഹ്റിന്‍ സ്വദേശിയായ ഒരു സത്രീയാണ് കൊവിഡ് 19 ബാധിച്ച് ് ഇന്ന് മരിച്ചത്. ഇവര്‍ നേരത്തെ തന്നെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു . കഴിഞ്ഞമാസമാണ് ഈ സ്ത്രീ ഇറാനില്‍ നിന്ന് തിരിച്ചെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തിലാണ് 62 കാരി ബഹ്റിനിലെത്തിയത്. അപ്പോള്‍ത്തന്നെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി വിദഗ്ദ ചികിത്സ നല്‍കിയിരുന്നു. അതിനാല്‍ത്തന്നെ രാജ്യത്തെ കൂടുതലാളുകളുമായി ഇവര്‍ ഇടപഴകിയിരുന്നതുമില്ല. അതേസമയം, കൊറോണ ബാധിതരായ ഒരാളുടെയൊഴികെ ബാക്കിയെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 137 പേര്‍ക്കാണ് ബഹ്റിനില്‍ കൊറോണ ഇതുവരെ സ്ഥിരീകരിച്ചത്. അതില്‍ 77 പേര്‍ രോഗ മുക്തരായി. രോഗവ്യാപനം തടയുന്നതിന് കര്‍ശന നടപടികളാണ് ബഹ്റിന്‍ സ്വീകരിച്ചു വരുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments