അധ്യയനത്തിനായി വിക്ടേഴ്സ് ചാനൽ സജ്ജീവമാകുന്നു. ജൂൺ ഒന്നു മുതൽ വെബിലും മൊബൈലിലും ക്ലാസുകൾ ആരംഭിക്കും. ഇത്തരം സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനം സർക്കാർ ഏർപ്പെടുത്തും. സംസ്ഥാനത്ത് പത്താം ക്ലാസ്, ഹയർസെക്കൻഡറി പൊതു പരീക്ഷകൾ മേയ് 21 നും 29 നും ഇടയിൽ പൂർത്തീകരിക്കും.
81609 പ്രൈമറി, അപ്പർ പ്രൈമറി അദ്ധ്യാപകർക്ക് പരിശീലനം ഓൺലൈൻ വഴി ആരംഭിച്ചിരുന്നു. ഇത് പൂർത്തിയാക്കും. കൂടാതെ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ വഴി മേയ് 14 ന് ആരംഭിക്കും. സംവിധാനങ്ങൾ ഡിജിറ്റൽ വഴി ലഭ്യമാക്കും.