ഷാരൂഖാന്റെ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നു; ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം

5

ഷാരൂഖ് ഖാന്റെ ചിത്രത്തിന് തയ്യാറെടുക്കുന്നു. ചിത്രങ്ങൾ തിയ്യേറ്ററുകളിലെത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോയാണ് ഷാരൂഖിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം. സീറോയും അതിന് മുമ്പ് റിലീസ് ചെയ്ത ഷാരൂഖ് ചിത്രങ്ങളും വേണ്ടത്ര വിജയം നേടിയിരുന്നില്ല. അതിനെ തുടര്‍ന്നാണ് സൂപ്പര്‍സ്റ്റാര്‍ പുതിയ തിരക്കഥകള്‍ക്ക് വേണ്ടി കാത്തിരിപ്പ് ആരംഭിച്ചത്.

ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ചെയ്യാന്‍ പോവുന്ന ചിത്രം ഏതെന്ന കാത്തിരിപ്പിലാണ് ആരാധകർ. എന്നാല്‍ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമായെന്ന് കരുതുന്നു.

ഷാരൂഖ് ഖാന്‍ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുമായി ഒരുമിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുവരും ഒന്നിക്കുന്ന സോഷ്യല്‍-ഡ്രാമ ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കും. ചിത്രീകരണം വൈകിക്കില്ലെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here