കൊല്ലം ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ്; ഇതിൽ ഒരു റിമാൻഡ് പ്രതിയും

18

ജില്ലയില്‍ ഇന്ന് റിമാന്‍ഡ് പ്രതി ഉള്‍പ്പടെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിനാട് കുരീപ്പുഴ സ്വദേശി(53 വയസ്), ഇളമാട് ചെറിവയ്ക്കല്‍ സ്വദേശിനി(52 വയസ്), ഇളമാട് അമ്പലമുക്ക് സ്വദേശി(43 വയസ്), പുനലൂര്‍ സ്വദേശി(65 വയസ്) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സ്ഥാപന നിരീക്ഷണത്തില്‍ റിമാന്‍ഡ് പ്രതിയായിരുന്ന പുനലൂര്‍ സ്വദേശിയെ ജൂണ്‍ 20ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പുകയില ഉത്പന്നങ്ങളുമായി സ്‌കൂള്‍ പരിസരത്ത് നിന്നും പോലീസ് പിടികൂടിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം റിമാന്‍ഡിലായത്. മൂത്ത മകനുമായി പുനലൂര്‍ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഷെഫീക്ക് സ്റ്റോര്‍ എന്ന സ്ഥാപനം നടത്തി വരുകയായിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശി, പുളിയന്‍കുട്ടി എന്നിവിടങ്ങളിലുള്ള സ്റ്റേഷനറി വിതരണക്കാര്‍ എല്ലാ ശനിയാഴ്ച്ചകളിലും ഷോപ്പ് സന്ദര്‍ശിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പെരിനാട് കുരീപ്പുഴ സ്വദേശി ജൂണ്‍ 21 ന് ബഹ്‌റിനില്‍ നിന്നും ഇളമാട് അമ്പലമുക്ക് സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും ഇളമാട് ചെറുവയ്ക്കല്‍ സ്വദേശിനി ജൂണ്‍ 11 ന് ഹരിയാനയില്‍ നിന്ന് മംഗള എക്‌സ്പ്രസ് ട്രെയിനിലും ജില്ലയില്‍ എത്തിയവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here