29 C
Kollam
Sunday, December 22, 2024
HomeNewsതദ്ദേശ തെരഞ്ഞെടുപ്പിന്റെ അനന്തരഫലം എന്തിനെയാണ് വിഭാവന ചെയ്യുന്നത്; ജന നന്മയെ ലക്ഷ്യമാക്കിയോ?

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അനന്തരഫലം എന്തിനെയാണ് വിഭാവന ചെയ്യുന്നത്; ജന നന്മയെ ലക്ഷ്യമാക്കിയോ?

ഈ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അനന്തരഫലം എന്തിനെയാണ് വിഭാവന ചെയ്യുന്നത്.
രാഷ്ട്രീയ മൂല്യങ്ങളെയോ അതോ വ്യക്തി മൂല്യങ്ങളെയോ ?
ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ മുൻതൂക്കം നല്കേണ്ടത് രാഷ്ട്രീയ കാര്യത്തിലാണ്.
രാഷ്ട്രീയം ആകെ കലുഷിതമായിരിക്കുന്നു. LDF ഉം UDF ഉം പരസ്പരം പഴി ചാരുന്നു. BJP അത് കണ്ട് രസിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു.
ഇതെല്ലാം കണ്ട് ജനം ഇളിഭ്യരാകുന്നു. അല്ലെങ്കിൽ, കഴുതകളാകുന്നു. എന്നിട്ടും അവർ ഇവർക്ക് വോട്ട് ചെയ്യുന്നു. ജയിക്കുന്നവർ അധികാരത്തിൽ വരുന്നു. ഭൂരിപക്ഷമുള്ള കക്ഷികൾ ഭരണത്തിൽ വരുന്നു.
LDF ഭരണം സംസ്ഥാനത്ത് പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷവും BJP യും ഒന്നടങ്കം അവകാശപ്പെടുന്നു.
തെരഞ്ഞെടുപ്പ് നേരിടാൻ കരിവാരി തേക്കലും വിഴിപ്പലക്കലും നടത്തുന്നു.
എന്തൊക്കെയായാലും ഇതൊക്കെ കണ്ടും കേട്ടും നില്ക്കുന്ന നിഷ്പക്ഷമതികളായ വോട്ടർമാർ വിധിയെഴുതുമ്പോൾ മാത്രം വിലയുള്ളവരാകുന്നു. ആരുടെയും ജയപരാജയങ്ങൾ അവരാണ് തീരുമാനിക്കുന്നത്.
ഒരു വോട്ടർക്ക് യഥാർത്ഥത്തിൽ സ്ഥലത്ത് വിലയുള്ളത് അപ്പോൾ മാത്രമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വോട്ടുള്ള ഭിക്ഷക്കാരനാണെങ്കിലും അയാൾക്ക് ഈ സമയം മൂല്യമുള്ളതായി മാറും.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇക്കുറി BJP പ്രതിനിധീകരിക്കുന്ന NDA ക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാവുമോ?
BJP സ്ഥാനാർത്ഥികളായി ഭൂരിപക്ഷവും നിർത്തിയിട്ടുള്ളത് സ്ത്രീകളെയാണ്. പ്രത്യേകിച്ചും ഇളം തലമുറക്കാരായ യുവതികളെ.
ഇതുകൊണ്ട് എന്തെങ്കിലും പ്രതീക്ഷിക്കാനാവുമോ?
അവരുടെ രാഷ്ട്രീയ നേതാക്കളുടെ ഇടയിൽ രാഷ്ട്രീയ വൈര്യം നിലനില്ക്കുന്നതിനാൽ കൂടുതൽ പ്രതീക്ഷകൾക്ക് വകനല്കാനാവുമോ എന്ന് കണ്ടറിയേണ്ടതാണ്.
എന്തായാലും BJP യ്ക്ക് ആശാവഹമായ ഒരു ഭരണ നേട്ടം കൈവരിക്കാനാവില്ലെന്നത് തർക്കമറ്റ കാര്യമാണ്.
പിന്നെയും ശരണം LDF ലും UDF ലുമാണ്.
ഇവർ ഇങ്ങനെ മാറി മാറി ഭരിച്ചതു കൊണ്ട് ആർക്കാണ് നേട്ടമുണ്ടായത്.
രാഷ്ട്രീയം ഉപജീവനമാക്കിയ ഇവർക്ക് മാത്രം.
സമ്മതിദാനം വിനിയോഗിക്കുക എന്നത് ഏതൊരു പൗരന്റെയും കടമയാണ്. അത് അറിഞ്ഞ് കൊണ്ട് ചെയ്യുക എന്നതേ മാർഗ്ഗമുള്ളു.
ജനം ഇതിന് എല്ലാറ്റിനും വിധിക്കപ്പെട്ടവരാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments