29 C
Kollam
Sunday, December 22, 2024
HomeNewsCrimeകൊല്ലം ആര്യങ്കാവ് ലഹരി മരുന്ന് കേസ്; കുറ്റപത്രം സമർപ്പിച്ചു

കൊല്ലം ആര്യങ്കാവ് ലഹരി മരുന്ന് കേസ്; കുറ്റപത്രം സമർപ്പിച്ചു

ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റ് വഴി വാഴക്കുല ലോറിയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി സുരേഷ് ആണ് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് .
മൂവായിരത്തി അറുന്നൂറോളം പേജുകളുള്ളതാണ് കുറ്റപത്രം. ഇക്കഴിഞ്ഞ ആഗസ്റ്റ് 13ന്
തമിഴ്നാട്ടിൽ നിന്നും വാഴക്കുലയുമായെത്തിയ ലോറിയിൽ 868 ലഹരി ഗുളികകൾ ഒളിപ്പിച്ച് കടത്തിയെന്നാണ് കേസ്. ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ലഹരിഗുളികകളുമായി
വാഹന ഡ്രൈവർ തമിഴ്നാട് തിരിച്ചേന്തുർ കുറവൻകുളം വഗൈകുളം സെന്തിൽ മുരുകനാണ് (26) അറസ്റ്രിലായത്.
തുടർന്ന് അസി.എക്സൈസ് കമ്മീഷണർ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ആലപ്പുഴ വെള്ള കിണർ വള്ളക്കടവ് സ്വദേശി നഹാസ് (35), അമ്പലപ്പുഴ തോട്ടപ്പള്ളി വടക്കന്റെ പറമ്പിൽ വീട്ടിൽ മഹേഷ് (37)എന്നിവരെ രണ്ടും മൂന്നും പ്രതികളായി അറസ്റ്റ് ചെയ്തു.
മൊബൈൽ ഫോൺ വിവരങ്ങളുടെയും തമിഴ്നാട്ടിലെയും കേരളത്തിലെയും പത്തോളം സി സി ടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്ര്.കേരളത്തിലെ മയക്കു മരുന്ന് വിപണനത്തിലെ പ്രധാന കണ്ണികളായിരുന്നു ഇരുവരും.
കേരളത്തിലേക്ക് കടത്തുന്ന ഗുളികകൾ ഇവർ ആലപ്പുഴ കേന്ദ്രീകരിച്ച് വിൽപന നടത്തി വരികയായിരുന്നു. വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു ഇവരുടെ പ്രധാന ഇരകൾ.
പ്രതികൾക്ക് മയക്കു മരുന്ന് ഗുളികകൾ മൊത്തമായി നൽകിയ മെഡിക്കൽസ്റ്റോർ ഉടമ ചെങ്കോട്ട കെ സി റോഡിൽ ഗുരുസ്വാമി സ്ട്രീറ്റിൽ കറുപ്പ് സ്വാമിയും (40) അറസ്റ്റിലായി.
റിമാന്റ് കാലാവധിക്കുള്ളിൽ കുറ്റപത്രം നൽകിയതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഇല്ലാതായി. നാല് പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
രണ്ടു മുതൽ നാലുവരെ പ്രതികൾക്കെതിരെ സാമ്പത്തിക അന്വേഷണവും നടന്നു വരികയാണ്.
ഇവരുടെ സ്വത്തുവകകൾ കണ്ട് കെട്ടുന്നതിനുള്ള നടപടികൾ എക്സൈസ് ആരംഭിച്ചിട്ടുണ്ട്.
മുപ്പത് മുതൽ അറുപത് വർഷം വരെ കഠിന തടവും 3 മുതൽ 6 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്രമാണ്. പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 27 സാക്ഷികളുള്ള കേസിൽ 62 ഓളം രേഖകൾ തെളിവുകളായി കോടതിയിൽ ഹാജരാക്കി. മയക്കു മരുന്ന് കൈവശം വെക്കൽ, മയക്കു മരുന്നിന്റെ വിൽപനയും വിതരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന, മയക്കു മരുന്ന് വില്പന നടത്തുന്നതിന് സാമ്പത്തിക സഹായം ചെയ്യൽ തുടങ്ങിയ എൻഡിപിഎസ്‌ ആക്ടിലെ 22(C) , 29, 27 A
വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.അസി.എക്സൈസ് കമ്മീഷണർ ബി സുരേഷിനെ കൂടാതെ ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, ഇന്റലിജൻസ് പ്രിവൻറീവ് ഓഫീസർമാരായ അലക്സ് , ഗിരീഷ്, കൊല്ലം എക്സൈസ് ഇൻസ്പെക്ടർ രാജീവ്,സിവിൽ എക്സൈസ് ഓഫീസർ മാരായ ക്രിസ്റ്റീൻ, അശ്വന്ത് സുന്ദരം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി ശശി , ബീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments